പ്ലസ് വണ്‍, പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. 26 ന് അവസാനിക്കുന്ന വിധത്തില്‍ ഒമ്പത് ദിവസങ്ങളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 8,55,342 പേരും വൊക്കേഷണൽ ഹയർ സെക്കന്‍ഡറി വിഭാഗത്തില്‍ 57,107 പേരും പരീക്ഷയെഴുതും. ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ സയന്‍സ് വിഭാഗത്തില്‍ 194899 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 95685 പേരും കൊമേഴ്സ് വിഭാഗത്തില്‍ 122024 പേരും പരീക്ഷയെഴുതും. രണ്ടാം വര്‍ഷ സയന്‍സ് വിഭാഗത്തില്‍ 204038 പേരും ഹ്യുമാനിറ്റീസ് വിഭാഗത്തില്‍ 106075 പേരും കൊമേഴ്സ് വിഭാഗത്തില്‍ 129322 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും.
ടെക്നിക്കല്‍ വിഭാഗത്തില്‍ ഒന്നാം വര്‍ഷം 1532 പേരും രണ്ടാം വര്‍ഷം 1767 വിദ്യാര്‍ത്ഥികളും പരീക്ഷയെഴുതും. 2017 കേന്ദ്രങ്ങളിലാണ് പരീക്ഷ. കേരളത്തില്‍ 1994, മാഹിയില്‍ ആറ്, ഗള്‍ഫിലും ലക്ഷദ്വീപിലും എട്ട് കേന്ദ്രവുമാണ് ഉള്ളത്. ഹയർ സെക്കൻഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം നടത്താന്‍ 52 സിംഗിള്‍ വാല്വേഷന്‍ ക്യാമ്പും 25 ഡബിള്‍ വാല്വേഷന്‍ ക്യാമ്പും ഉള്‍പ്പെടെ 77 കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് സജ്ജീകരിച്ചു. പരീക്ഷ ഇൻവിജിലേഷൻ/ഡെപ്യൂട്ടി ചീഫ് സൂപ്രണ്ട് ഡ്യൂട്ടിക്കായി 25000 അധ്യാപകരുടെ സേവനം ലഭ്യമാക്കി.
വിഎച്ച്എസ്ഇ രണ്ടാം വർഷ പരീക്ഷയ്ക്ക് 29,337 വിദ്യാര്‍ത്ഥികള്‍ രജിസ്റ്റർ ചെയ്തു. റഗുലർ വിഭാഗത്തിൽ 27,841 പേരും പ്രൈവറ്റ് വിഭാഗത്തിൽ 1,496 പേരുമാണ്. 27,770 പേര്‍ ഒന്നാം വര്‍ഷ പരീക്ഷയെഴുതും. 389 കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തുന്നത്. 3,300 അധ്യാപകര്‍ക്കാണ് പരീക്ഷാ ഡ്യൂട്ടിയുള്ളത്. എട്ട് മൂല്യനിർണയ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഉത്തരക്കടലാസ് മൂല്യനിർണയം ഏപ്രില്‍ ഒന്നിന് ആരംഭിച്ച് മേയ് രണ്ടാം വാരം പരീക്ഷാഫലം പ്രസിദ്ധീകരിക്കും.
English Summary: Higher secondary exams
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.