9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 8, 2025
January 8, 2025
January 8, 2025
January 5, 2025
January 5, 2025
January 4, 2025
January 4, 2025
January 4, 2025
January 3, 2025
January 2, 2025

ഹയര്‍ സെക്കന്‍ഡറി ആദ്യ അലോട്ട്മെന്റ് നാളെ പൂര്‍ത്തിയാകും

Janayugom Webdesk
തിരുവനന്തപുരം
August 9, 2022 8:20 am

ഹയര്‍ സെക്കന്‍ഡറി ആദ്യ അലോട്ട്മെന്റ് നാളെ വൈകിട്ട് അഞ്ച് മണിക്ക് പൂർത്തീകരിക്കും. മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെന്റ് ഓഗസ്റ്റ് 15 ന് പ്രസിദ്ധീകരിച്ച് പ്രവേശനം 16, 17 തീയതികളിൽ നടക്കും. അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 22നാണ് പ്രസിദ്ധീകരിക്കുക. പ്ലസ് വണ്‍ പ്രവേശനം ഓഗസ്റ്റ് 24ന് പൂർത്തീകരിച്ച് ഒന്നാം വർഷ ക്ലാസുകൾ 25ന് ആരംഭിക്കും. 

4,71,849 അപേക്ഷകരാണ് ആകെയുള്ളത്. 2,38,150 പേര്‍ക്കാണ് ഒന്നാം ഘട്ടത്തില്‍ അലോട്ട്മെന്റ് ലഭിച്ചത്. ഇതിന് പുറമെ മറ്റ് ക്വാട്ടകളിലും, വിഎച്ച്എസ്എസ്ഇയിലും പ്രവേശനം നേടുന്നവരും ഉണ്ട്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം മണക്കാട് സ്കൂളിൽ നേരിട്ടെത്തി വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി. പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കോ രക്ഷിതാക്കൾക്കോ യാതൊരു ആശങ്കയും വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 

Eng­lish Summary:Higher Sec­ondary first allot­ment will be com­plet­ed tomorrow
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025
January 8, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.