ഉയര്‍ന്ന ഹോട്ടല്‍ നിരക്ക് ഈടാക്കുന്ന സ്ഥലങ്ങളുടെ പട്ടികയിൽ മൂന്ന് ഇന്ത്യൻ നഗരങ്ങളും. മുംബൈ, ഡല്‍ഹി, ചെന്നൈ നഗരങ്ങളാണ് ഹോട്ടൽ മോണിറ്റർ 2024 പട്ടികയിലുള്‍പ്പെട്ടത്. 80ലധികം നഗരങ്ങളുടെ ഹോട്ടല്‍ നിരക്ക് വിശകലനം ചെയ്താണ് ബിസിനസ് ട്രാവലര്‍ പട്ടിക തയ്യാറാക്കിയത്. വിനോദസഞ്ചാരികളുടെ എണ്ണം കുതിച്ചുയരുന്ന നഗരങ്ങളാണ് ആദ്യ 10 സ്ഥാനങ്ങളില്‍ ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ നിരക്ക് ഈടാക്കുന്നതില്‍ ഒന്നാമത് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സാണ്. വര്‍ഷം തോറും 17.5 ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. പണപ്പെരുപ്പവും വിലക്കയറ്റവും ഹോട്ടല്‍ നിരക്ക് വര്‍ധിച്ചതിനുള്ള കാരണമായി അര്‍ജന്റീന പറയുന്നു.
കെയ്‌റോ- 14.6, ബൊഗോട്ട- 14.1, ചിക്കാഗോ-12.6, പാരീസ്- 11, ബോസ്റ്റൺ, 11.3 ജക്കാർത്ത- 10.9 ശതമാനം എന്നിങ്ങനെയാണ് പട്ടികയില്‍ ഇടംനേടിയ നഗരങ്ങളിലെ നിരക്ക് വര്‍ധന. മുംബൈ(15) രണ്ടാം സ്ഥാനത്തും ചെന്നൈയും(14.6) ഡല്‍ഹിയും(12)യഥാക്രമം നാല്, ഏഴ് സ്ഥാനങ്ങളിലുമാണ്. വളരുന്ന ആഭ്യന്തര സമ്പത്തും കോവിഡ് മഹാമാരിക്ക് ശേഷമുള്ള യാത്ര വീണ്ടെടുക്കലുമാണ് ഇന്ത്യൻ നഗരങ്ങളില്‍ നിരക്ക് വര്‍ധിപ്പിക്കാനുള്ള കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
English Summary:Highest hotel rates: All three Indian cities on the list
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.