ഹിജാബ് വിധിയില്‍ പ്രതിഷേധിച്ച് കര്‍ണാടകയില്‍ മുസ്ലിം സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുന്നു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ബന്ദ്. കർണാടകയിലെ അമീർ-ഇ-ശരിയത്ത് മൗലാന സഗീർ അഹമ്മദ് ഖാൻ റഷാദിയാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് അനിഷ്ട സംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം പ്രശ്ന സാധ്യത മുന്നില്‍ക്കണ്ട് കനത്ത പോലീസ് സുരക്ഷയാണ് എല്ലായിടത്തും ഏർപ്പാടാക്കിയിരിക്കുന്നത്. സ്കൂളുകളിലും കോളജുകളിലും ഹിജാബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയ നടപടിക്കെതിരേ സമർപ്പിച്ച ഹർജികൾ ചൊവ്വാഴ്ച കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഹിജാബ് ഇസ്ലാം മതാചാരത്തിലെ അവിഭാജ്യഘടകമല്ലെന്നും യൂണിഫോമിനെ വിദ്യാർഥികൾക്ക് എതിർക്കാനാകില്ലെന്നും കാമ്പസുകളിൽ സർക്കാർ നിഷ്കർഷിക്കുന്ന യൂണിഫോം മാത്രമേ ധരിക്കാൻ പാടുള്ളൂവെന്നും ചീഫ് ജസ്റ്റീസ് റിതുരാജ് അവാസ്തി അധ്യക്ഷനായ വിശാല ബെഞ്ച് വ്യക്തമാക്കിയിരുന്നു.
English Summary: Hijab ban: Bandh in progress in Karnataka
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.