19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 11, 2024
December 9, 2024
December 7, 2024
December 2, 2024
November 29, 2024
November 25, 2024
November 25, 2024
November 21, 2024
November 18, 2024
November 18, 2024

ഹിജാബ് വിലക്ക്: സുപ്രീം കോടതി നോട്ടീസയച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
August 29, 2022 11:14 pm

കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസയച്ചു. കേസ് നീട്ടി വയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംഷു ധുലിയ എന്നിവരുള്‍പ്പെട്ട ബഞ്ച് നിരാകരിച്ചു. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ആറു തവണയില്‍ അധികം വിവിധ അഭിഭാഷകര്‍ കോടതിയില്‍ ഉന്നയിച്ചെങ്കിലും വിരമിച്ച ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ കാലത്ത് കേസ് ലിസ്റ്റ് ചെയ്തിരുന്നില്ല. ഹര്‍ജികള്‍ അടുത്തമാസം അഞ്ചിന് വീണ്ടും പരിഗണിക്കും. ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട 23 കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നിലവില്‍ ഹര്‍ജികള്‍ പരിഗണിക്കുന്ന ബെഞ്ചിലെ അധ്യക്ഷനായ ജസ്റ്റിസ് ഗുപ്ത ഒക്ടോബര്‍ 16നാണ് വിരമിക്കുന്നത്.

Eng­lish Summary:Hijab ban: Supreme Court issues notice

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.