18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 12, 2024
December 9, 2024
December 3, 2024
December 3, 2024
November 26, 2024
November 26, 2024
November 22, 2024
November 21, 2024
November 21, 2024

ഹിജാബ് നിരോധനം; വിദ്യാർത്ഥിനികള്‍ ടിസി വാങ്ങി

Janayugom Webdesk
June 23, 2022 8:10 pm

കോളജിൽ ഹിജാബ് ധരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് മുസ്‌ലിം വിദ്യാർത്ഥിനികൾ ടിസി വാങ്ങി. മംഗളുരു ഹമ്പകട്ട യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർത്ഥികളാണ് ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങിയത്. ഹിജാബ് നിരോധനത്തിനെതിരെ ഇവർ പ്രതിഷേധിച്ചിരുന്നു. 

ക്യാമ്പസിനുള്ളിൽ മൂന്ന് പെൺകുട്ടികളാണ് ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയത്. ഇവർ ഇതുസംബന്ധിച്ച് വാർത്താ സമ്മേളനവും നടത്തിയിരുന്നു. ഇതിൽ രണ്ട് കുട്ടികൾക്ക് എൻഒസി നൽകിയെന്നും ഒരാൾക്ക് ടിസി നൽകിയെന്നും കോളജ് പ്രിൻസിപ്പൽ പറഞ്ഞു. പക്ഷേ കോളജ് അധികൃതർ ഇത് അനുവദിക്കാനാകില്ലെന്ന കോടതിയുടെ വിധി ചൂണ്ടിക്കാട്ടി . 

മുസ്‌ലീം പെൺകുട്ടികൾ വിദ്യാഭ്യാസ സ്ഥാപനത്തിലെ യൂണിഫോം നിയമങ്ങൾ പാലിക്കാൻ തയാറല്ലെങ്കിൽ നിയന്ത്രണമില്ലാത്ത മറ്റ് കോളജുകളിൽ ചേരാൻ അവർക്ക് അവസരം ഒരുക്കണമെന്ന് കോടതി നിർദേശിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ കർണാടക ഹൈക്കോടതി, ക്ലാസ് മുറിയിൽ ഹിജാബ് ധരിക്കാൻ അനുമതി തേടിയുള്ള ഹർജികൾ തള്ളിയിരുന്നു. ഹിജാബ് ഇസ്ലാമിക വിശ്വാസത്തിലെ അനിവാര്യമായ ആചാരത്തിന്റെ ഭാഗമല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

Eng­lish Summary;Hijab ban; The stu­dents bought TC
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.