ഒരു നാടിനെ മുഴുവന്‍ വിനാശത്തിലാക്കി ഹിമാചല്‍ മേഘ വിസ്ഫോടനം.ഒരു ഗ്രാമം മുഴുവന്‍ മേഘവിസ്ഫോടനത്തില്‍ ഒലിച്ചു പോയി.ഇപ്പോഴിതാ ദുരന്തത്തിന്‍റെ തീവ്രത വിവരിച്ചുകൊണ്ട് സമാജ് ഗ്രാമത്തിലെ അനിത ദേവി എന്ന സ്ത്രീ പങ്കിടുന്ന കഥ വൈകാരികമാവുകയാണ്.സമേജ് ഗ്രാമത്തില്‍ താമസിച്ചു വന്നിരുന്ന അനിത ദേവി ബുധനാഴ്ച രാത്രിയുണ്ടായ നടുക്കുന്ന അനുഭവം പങ്ക് വയ്ക്കുകയായിരുന്നു.താനും കുടുംബവും ഉറങ്ങിക്കിടക്കുമ്പോള്‍ പെട്ടെന്ന് ഒരു വലിയ വിസ്ഫോടനം തങ്ങളുടെ വീടിനെ പിടിച്ച്കുലുക്കുകയായിരുന്നു.തങ്ങള്‍ പുറത്തേക്ക് നോക്കുമ്പോള്‍ ഗ്രാമം മുഴുവനായി ഒഴുകി പോകുകയായിരുന്നു.തങ്ങള്‍ പെട്ടെന്ന് ഗ്രാമത്തിലെ കാളി മാതാ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നുവെന്നും രാത്രി മുഴുവന്‍ അവിടെ കഴിഞ്ഞെന്നും വൈകാരികമായി അവര്‍ പറഞ്ഞു.
ഞങ്ങളുടെ വീട് മാത്രമാണ് ദുരന്തത്തെ അതിജീവിച്ചത്.പക്ഷേ മറ്റെല്ലാം എന്‍റെ കണ്‍മുന്നില്‍ കൂടി ഒലിച്ചുപോകുകയായിരുന്നു.ഇപ്പോള്‍ ആരുടെ കൂടെ നില്‍ക്കുമെന്ന് എനിക്കറിയില്ലെന്നും അനിത ദേവി പറയുന്നു.സമേജ് ഗ്രാമത്തിലെ മറ്റൊരു മുതിര്‍ന്ന വ്യക്തി ബക്ഷി റാമും തന്‍റെ നടുങ്ങുന്ന അനുഭവം പങ്കുവച്ചു.14,15 പേരടങ്ങുന്ന തന്‍റെ കുടുംബം മുഴുവന്‍ പ്രളയത്തില്‍ ഒലിച്ചുപോയെന്ന് നിറകണ്ണുകളോടെ അദ്ദേഹം പറയുന്നു.രാത്രി 2 മണിക്ക് വാര്‍ത്തയിലൂടെയാണ് പ്രളയം ഉണ്ടായതറിഞ്ഞതെന്നും ആ സമയം താന്‍ റാംപൂരിലായിരുന്നതിനാല്‍ രക്ഷപ്പെടുകയായിരുന്നുവെന്നും ബക്ഷി റാം പറഞ്ഞു.വെളുപ്പിനെ 4 മണിക്ക് താന്‍ ഇവിടെ എത്തുമ്പോഴേക്കും എല്ലാം നശിച്ചിരുന്നു.ഇപ്പോള്‍ എവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകാമെന്ന പ്രതീക്ഷയില്‍ ഞാന്‍ എന്‍റെ പ്രിയപ്പെട്ട തെരയുകയാണെന്നും അദ്ദേഹം പറയുന്നു.
ദേശീയ ദുരന്ത നിവാരണ അതോരിറ്റിയുടെ കണക്കുകള്‍ പ്രകാരം ഹിമാചല്‍ പ്രദേശിലെ കുളു,മാണ്ഡി,ഷിംല എന്നിവടങ്ങളില‍് മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ 6 പേര്‍ മരണപ്പെടുകയും ഏകദേശം 53 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്.ഏകദേശം 60 വീടുകളോളം വെള്ളത്തില്‍ ഒലിച്ചുപോകുകയും പല ഗ്രാമങ്ങളെയും പ്രളയം ബാധിച്ചതായും DDMA സ്പെഷ്യല്‍ സെക്രട്ടറി ഡി.സി.റാണ പറഞ്ഞു.മേഘവിസ്ഫോടനവും പ്രളയവും മൂലം നശിച്ചുപോയ സമേജ് മേഖലയെയും റാംപൂറിനെയും ബന്ധിപ്പിക്കുന്ന റോഡിന്‍റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
English Summary;Himachal cloudburst takes an entire village; only one house remains
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.