ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ നിർമിച്ച രാമക്ഷേത്ര ഉദ്ഘാടനചടങ്ങില്‍ നേതാക്കള്‍ പങ്കെടുക്കില്ലെന്ന കോണ്‍ഗ്രസ് നിലപാട് തള്ളി ഹിമാചല്‍ പ്രദേശ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ സിങ്. താൻ ആർഎസ്എസ് വിരുദ്ധനാണെന്നും എന്നാൽ, രാമഭക്തനായ പിതാവ് വീർഭദ്ര സിങ്ങിനോടുള്ള കടമ നിറവേറ്റാൻ ചടങ്ങിൽ പങ്കെടുക്കുമെന്നും വിക്രമാദിത്യ പറഞ്ഞു.
അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്നു വിക്രമാദിത്യസിങ്ങിന്റെ പിതാവ് വീർഭദ്ര സിങ്. പാർട്ടി സംസ്ഥാന അധ്യക്ഷയാണ് മാതാവ് പ്രതിഭ സിങ്. രാമജന്മഭൂമി പ്രസ്ഥാനത്തിൽ പങ്കെടുത്തിരുന്ന പിതാവിനോടുള്ള ബഹുമാനം കൊണ്ടാണ് തനിക്ക് ക്ഷണം ലഭിച്ചതെന്നും തന്റെ നിലപാട് മുതിർന്ന പാർട്ടി നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ബിജെപി രാഷ്ട്രീയവൽക്കരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പങ്കെടുക്കുന്നില്ലെന്ന് അറിയിച്ചത്.
English Summary: Himachal Congress Minister says will attend consecration ceremony at Ram Temple
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.