അഡാനി-ഹിൻഡൻബെർഗ് കേസിലെ അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തിനോ സിബിഐക്കോ കൈമാറാൻ വിസമ്മതിച്ച ജനുവരി മൂന്നിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വിധിയിൽ പുനഃപരിശോധന ഇല്ലെന്ന് സുപ്രീം കോടതി അറിയിച്ചു. അനാമിക ജയ്‌സ്വാൾ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർഡിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസ് പരിഗണിച്ചത്.
ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അഡാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിൻഡൻബെർഗ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജികളിലെ ആവശ്യം. എന്നാല്‍ ഇത് തള്ളിയ കോടതി സെബിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്രം നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിരുന്നു.
English Summary: Hindenburg: Petition for reconsideration dismissed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.