31 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 19, 2025
February 14, 2025
February 12, 2025
January 16, 2025
January 16, 2025
January 3, 2025
January 3, 2025
December 17, 2024
December 2, 2024
December 1, 2024

അദാനിക്ക് മറുപടിയുമായി ഹിൻഡൻബർഗ് ; തട്ടിപ്പിനെ ദേശീയത കൊണ്ട് ഒളിക്കാനാവില്ല

Janayugom Webdesk
ന്യൂഡല്‍ഹി
January 30, 2023 12:09 pm

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് ഇന്ത്യക്കെതിരായ ആക്രമണമാണെന്ന് പ്രതികരിച്ച അദാനി ഗ്രൂപ്പിന് കമ്പിനിയുടെ മറുപടി.തട്ടിപ്പിനെ ദേശീയത കൊണ്ട് ഒളിക്കാനാവില്ല എന്നാണ് ഹിൻഡൻബർഗ് റിസർച്ച് മറുപടി നൽകിയിരിക്കുന്നത്.

ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെഅദാനി ഗ്രൂപ്പ് നൽകിയ 413 പേജുകളുള്ള മറുപടിയോടാണ് ഹിൻഡൻബർഗ് പ്രതികരിച്ചിരിക്കുന്നത്.ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാളാണ് ചെയ്യുന്നതെങ്കിൽ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ ഒളിക്കാനാവില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുന്നു. വിദേശ രാജ്യങ്ങളിലെ ദുരൂഹമായ ഇടപാടുകളെപ്പറ്റി അദാനി മറുപടി പറഞ്ഞിട്ടില്ല. 

413 പേജുള്ള അദാനി ഗ്രൂപ്പിൻ്റെ കുറിപ്പില്‍ മറുപടികളുള്ളത് 30 പേജില്‍ മാത്രമാണെന്നും ഹിന്‍ഡന്‍ബര്‍ഗ് പറഞ്ഞു.അദാനിയുടെ മറുപടിയോടുള്ള തങ്ങളുടെ പ്രതികരണം ഹിൻഡർബർഗ് അവരുടെ വെബ്സൈറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനും രാജ്യത്തെ സ്ഥാപനങ്ങളുടെ ആത്മാർഥതക്കും ഗുണനിലവാരത്തിനും നേരെയുള്ള ആക്രമണമാണ് ഹിൻഡൻബർഗിന്‍റെ ആരോപണമെന്നായിരുന്നു അദാനി പ്രധാനമായും ഉന്നയിച്ചത്.

ഓഹരി വിപണിയിലെ കള്ളക്കളികളടക്കമുള്ള ആരോപണങ്ങൾ കളവല്ലാതെ മറ്റൊന്നുമല്ല. ഹിൻഡൻബർഗിന് സാമ്പത്തിക നേട്ടമുണ്ടാക്കാൻ ഗൂഢോദ്ദേശ്യത്തോടുള്ളതും വ്യാജ വിപണി സൃഷ്ടിക്കാനുമുള്ളതാണ് ഹിൻഡർബർഗിന്റെ റിപ്പോർട്ടിനെതിരെ അദാനി പ്രതികരിച്ചത്

Eng­lish Summary:
Hin­den­burg replied to Adani: Nation­al­ism can­not hide fraud

You may also like this video: 

YouTube video player

TOP NEWS

March 31, 2025
March 31, 2025
March 31, 2025
March 30, 2025
March 30, 2025
March 30, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.