24 January 2026, Saturday

Related news

January 23, 2026
January 23, 2026
January 22, 2026
January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026

ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട്; മാധബി പുരി ബുച്ചിന് ലോക്പാലിൻറ ക്ലീൻ ചിറ്റ്

Janayugom Webdesk
ന്യൂഡൽഹി
May 28, 2025 9:55 pm

മുൻ സെബി മേധാവി മാധബി പുരി പുച്ചിന് ക്ലീൻ ചിറ്റ് നൽകി ലോക്പാൽ.ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ മാധബിക്കെതിരെ ചുമത്തിയിരുന്ന കുറ്റങ്ങളാണ് ലോക്പാൽ തീർപ്പാക്കിയത്. മാധബി പുരി ബുച്ചിനെതിരായ കുറ്റാരോപണങ്ങൾ അനുമാനങ്ങൾ മാത്രമാണെന്നും കുറ്റം തെളിയിക്കാൻ മതിയായ തെളിവുകളില്ലെന്നുമാണ് ലോക്പാലിൻറെ നിരീക്ഷണം. ജസ്റ്റിസ് എഎം ഖാൽവിക്കർ അധ്യക്ഷനായ ബഞ്ചാണ് മാധവിക്കെതിരായ പരാതികൾ തള്ളിയത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിയായ മഹുവ മോയ്ത്ര ഉള്‍പ്പെടെയുള്ളവര്‍ അഴിമതി ആരോപിച്ച് നൽകിയ പരാതിയിലാണ് ലോക്പാൽ തീർപ്പ് വരുത്തിയത്. മാധബി പുരി ബുച്ചും ഭർത്താവും അദാനി ഗ്രൂപ്പ് ഓഫ് കമ്പനിയിൽ നിക്ഷേപം നടത്തിയിട്ടുണ്ടെന്ന് ബിൻഡൻബർഡ് റിസർച്ച് റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങൾ തികച്ചും ആരോപണരഹിതവും വസ്തുതാ വിരുദ്ധവുമാണെന്നായിരുന്നു മാധബിയുടെ വാദം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.