26 April 2025, Saturday
KSFE Galaxy Chits Banner 2

Related news

January 16, 2025
January 16, 2025
August 12, 2024
August 11, 2024
August 10, 2024
August 10, 2024
July 15, 2024
July 2, 2024
January 3, 2024
August 31, 2023

ഇന്ത്യയെ സംബന്ധിച്ച് വലിയ വെളിപ്പെടുത്തല്‍ ഉടനെന്ന് ഹിന്‍ഡന്‍ബര്‍ഗ്

Janayugom Webdesk
ന്യൂഡല്‍ഹി
August 10, 2024 9:52 am

ഇന്ത്യയെ സംബന്ധിച്ച് വലിയ വെളിപ്പെടുത്തല്‍ ഉടനെന്ന് എക്‌സ് പേജിലൂടെ ഹിന്‍ഡന്‍ബര്‍ഗ്. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് നേരത്തെ പുറത്ത് വിട്ട റിപ്പോര്‍ട്ട്. 2023 ജനുവരി 24നായിരുന്നു അഡാനി ഗ്രൂപ്പിനെതിരെയുള്ള റിപ്പോര്‍ട്ട് ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ടത്.

അമേരിക്കന്‍ ഷോര്‍ട് സെല്ലിങ് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് അഡാനിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ഓഹരി വില പെരുപ്പിക്കാന്‍ ലക്ഷ്യമിട്ട് വര്‍ഷങ്ങളായി അഡാനി ഗ്രൂപ്പ് കൃത്രിമത്വങ്ങളും ദുഷ്പ്രവൃത്തികളും നടത്തി എന്നായിരുന്നു റിപ്പോര്‍ട്ട്. ഇത് പാര്‍ലമെന്റില്‍ ഉള്‍പ്പെടെ വലിയ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് കാരണമാകുകയും സംഭവത്തില്‍ അന്വേഷണം നടത്താന്‍ സെബിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ഹിന്‍ഡന്‍ബര്‍ഗ് അഡാനി ഗ്രൂപ്പ് ഓഹരികളില്‍ കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പുകളും നടത്തിയെന്നാരോപിക്കുന്ന റിപ്പോര്‍ട്ടായിരുന്നു പുറത്തുവിട്ടത്. ഇതിന് പിന്നാലെ കമ്പനിയുടെ 11100 കോടി ഡോളറിന്റെ മൂല്യം ഇടിഞ്ഞിരുന്നു.

Eng­lish Sum­ma­ry: Hin­den­burg that a big rev­e­la­tion about India is com­ing soon
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.