28 April 2025, Monday
KSFE Galaxy Chits Banner 2

Related news

January 16, 2025
January 16, 2025
August 12, 2024
August 11, 2024
August 10, 2024
August 10, 2024
July 15, 2024
July 2, 2024
January 3, 2024
August 31, 2023

മാധവി ബുച്ചിന്റെയും, ഭര്‍ത്താവിന്റെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഹിന്‍ഡന്‍ബര്‍ഗ്

Janayugom Webdesk
ന്യൂഡല്‍ഹി
August 12, 2024 12:17 pm

മാധവി ബുച്ചുവിന്റെയും ഭര്‍ത്താവിന്‍റെയും കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടണമെന്ന ഹിന്‍ഡന്‍ഹബര്‍ഗ്. സിംഗപ്പൂരും ഇന്ത്യയും ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളുടെ അടക്കം വിവരങ്ങള്‍ പുറത്തവിടുമോ എന്ന് ചോദ്യം, സെബി അധ്യക്ഷ പൊതു അന്വഷണത്തെ നേരിടാന്‍ തയ്യാറാകുമോ എന്നും ഹിന്‍ഡന്‍ ബര്‍ഗ് ചോദിച്ചു 

ഹിൻഡൻബർഗ് റിപ്പോർട്ട് ശേഷമുള്ള ആദ്യ വ്യാപാര ദിനം തുടക്കം തിരിച്ചടിയേറ്റ് അദാനി എൻ്റെർപ്രൈസസ്. സെൻസെക്സും നിഫ്റ്റിയും നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. അദാനിയുടെ ഓഹരികൾ എല്ലാം നഷ്ടത്തിലാണ്. അതേസമയം ഹിൻഡൻബർഗ് റിപ്പോർട്ടിനെ തള്ളി സെബി രംഗത്ത് വന്നിരുന്നു. 

അദാനി ഗ്രൂപ്പിന് എതിരായ ആരോപണങ്ങൾ കൃത്യമായി അന്വേഷിച്ചെന്നാണ് വിശദീകരണം. അദാനി ഗ്രൂപ്പുമായി ബന്ധമുള്ള കടലാസ് കമ്പനികളിൽ മാധബിയും ഭർത്താവും നിക്ഷേപം നടത്തിയിട്ടുണ്ടെന്നാണ് ഹിൻഡൻബർഗിൻ്റെ ഏറ്റവും പുതിയ വെളിപ്പെടുത്തൽ. ബർമുഡ, മൗറീഷ്യസ് എന്നിവിടങ്ങളിലെ കടലാസ് കമ്പനികളിൽ ഇവർ നിക്ഷേപം നടത്തിയെന്നും ഈ കമ്പനികൾ പിന്നീട് അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ഇടപാടുകളിൽ പങ്കാളികളായെന്നുമാണ് ഹിൻഡൻബർഗ് ആരോപിക്കുന്നത്.

Eng­lish Summary:
Hin­den­burg to release details of con­sul­tan­cy firms of Mad­havi Buch and her husband

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.