ആദിപുരുഷ് വിവാദങ്ങൾക്ക് പിന്നാലെ ഹിന്ദി സിനിമകൾക്ക് ഏർപ്പെടുത്തിയ നിരോധനം നീക്കി നേപ്പാൾ കോടതി. ആദിപുരുഷിൽ സീതയെ ഇന്ത്യയുടെ മകൾ എന്നു വിശേഷിപ്പിച്ചതിന്റെ പേരിലായിരുന്നു നിരോധനം. നേപ്പാളിനെ അപമാനിച്ചു എന്നാരോപിച്ചായിരുന്നു നടപടി. നേപ്പാൾ ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് നിരോധനം നീക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ഇറക്കിയത്.
സെൻസർ ബോർഡിന്റെ അനുവാദം ലഭിച്ച ചിത്രങ്ങളുടെ പ്രദർശനം തടയരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം നിരോധനം നീക്കിയതിനെ എതിര്‍ത്ത് കാഠ്മണ്ഡു മേയർ രംഗത്തെത്തി. സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നും എന്ത് ശിക്ഷയും ഏറ്റുവാങ്ങാനും താന്‍ തയ്യാറാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
English Summary: Hindi movie ban lifted in Nepal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.