24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 18, 2024
November 18, 2024
November 15, 2024
November 14, 2024
November 14, 2024
November 14, 2024
November 12, 2024
November 10, 2024
November 9, 2024

മുസ്ലിം പേരില്‍ രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണി ഹിന്ദു ദമ്പതികള്‍ അറസ്റ്റില്‍

Janayugom Webdesk
ലഖ്‌നൗ
February 11, 2023 10:47 pm

നിര്‍മ്മാണത്തിലുള്ള രാമക്ഷേത്രം തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ മഹാരാഷ്ട്രക്കാരായ ദമ്പതികളെ അയോധ്യ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫെബ്രുവരി രണ്ടിനാണ് പ്രതികള്‍ അയോധ്യയിലെ താമസക്കാരനെ വിളിച്ച് ക്ഷേത്രാങ്കണം ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഡല്‍ഹി നിവാസിയായ ബിലാല്‍ എന്ന വ്യാജേനയാണ് ഫോണില്‍ ഭീഷണി മുഴക്കിയത്.
കേസ് അന്വേഷിച്ച പൊലീസ് ഭീഷണിക്കു പിന്നില്‍ രാംദാസ് ഘോത്രെ (32) ഭാര്യ വിദ്യാ സാഗര് ഘോത്രെ (28) എന്നിവരാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും ബാബ ജാന്‍ മൂസ, ജോര്‍ഡ് ശനിശ്വര എന്ന വ്യാജ പേരില്‍ ചെന്നൈയില്‍ താമസിച്ചുവരികയായിരുന്നുവെന്ന് പൊലീസ് പറ‍ഞ്ഞു.

ദമ്പതികള്‍ മുസ്ലിം വേഷധാരികളായി പണത്തിനായി ആളുകളെ വശീകരിക്കുകയും കബളിപ്പിക്കുകയും ചെയ്തിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ രണ്ട് പകര്‍പ്പുകള്‍, രണ്ട് തലയോട്ടി, കുറച്ച് അശ്ലീല വസ്തുക്കള്‍ എന്നിവ പൊലീസ് ഇവരില്‍നിന്ന് പിടിച്ചെടുത്തു. ആളുകളെ കബളിപ്പിച്ച് പണം കൈക്കലാക്കിയതിനു പുറമെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നുവെന്നും സര്‍ക്കിള്‍ ഓഫീസര്‍ ശൈലേന്ദ്ര കുമാര്‍ ഗൗതം പറഞ്ഞു.
രാംദാസിന്റെ പെണ്‍സുഹൃത്തിന്റെ സഹോദരനാണ് ബിലാല്‍. തങ്ങളുടെ തട്ടിപ്പുകള്‍ മനസലാക്കിയ ബിലാലിനോട് പ്രതികാരം ചെയ്യുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. ഇതിനായാണ് ബിലാല്‍ ആയി അഭിനയിച്ച് ഡല്‍ഹി മെട്രോയും രാമക്ഷേത്രവും സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. അജ്ഞാത ഫോണ്‍ കോള്‍ പിന്തുടര്‍ന്നാണ് യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തിയത്.

Eng­lish Sum­ma­ry: hin­du cou­ple pre­tend­ing to be mus­lim arrest­ed for threat­en­ing to attack ram-temple
You may also like this video

 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.