13 January 2026, Tuesday

Related news

January 8, 2026
December 29, 2025
December 29, 2025
December 27, 2025
December 23, 2025
December 4, 2025
December 2, 2025
December 1, 2025
November 24, 2025
November 20, 2025

പ്രണയം ഇന്ത്യന്‍ സംസ്കാരത്തിന് എതിര്; നായ്ക്കളുടെ കല്യാണം നടത്തി ഹിന്ദു മുന്നണി

web desk
ചെന്നൈ
February 14, 2023 10:53 am

വാലന്റൈൻസ് ഡേക്കെതിരെ തമിഴ്‌നാട്ടിലെ ഹിന്ദു മുന്നണി നായ്ക്കളുടെ വിവാഹം നടത്തി. പ്രണയദിനം ഇന്ത്യയുടെ സംസ്കാരത്തിന് വിരുദ്ധമായ ആഘോഷമാണ് എന്ന വിചിത്ര വാദമുയര്‍ത്തിയാണ് ഹിന്ദു മുന്നണിയുടെ ഈ സദാചാരപ്രക്രിയ. പ്രതിഷേധം എന്നാണ് പരിപാടിയെക്കുറിച്ച് ഇവരുടെ വിശദീകരണം. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലാണ് സംഭവം.

ഇന്നലെ രാവിലെ പ്രതിഷേധക്കാരുടെ നേതൃത്വത്തിൽ കൊണ്ട് വന്ന നായ്ക്കളെ ഇരു ഭാഗത്തായി കെട്ടിയിട്ടു. വസ്ത്രങ്ങളും മാലകളും ഇട്ട് അണിയിച്ചൊരുക്കി. തുടര്‍ന്ന് വിവാഹം കഴിഞ്ഞതിന്റെ പ്രതീകാത്മകയി നായ്ക്കളെ കെട്ടഴിച്ചു അടുത്തേക്ക് ചേർത്ത് നിർത്തി. തുടർന്ന് സംഘടനയുടെ നേതാവിന്റെ ഘോരപ്രസംഗം. വാലന്റൈൻസ് ഡേ ഇന്ത്യൻ സംസ്കാരത്തിന് വിരുദ്ധമാണ്. പ്രണയ ദിനത്തിന്റെ പേരിൽ പൊതു ഇടങ്ങളിൽ കമിതാക്കൾ മോശമായാണ് പെരുമാറുന്നത്. ഇതിനെതിരെയുള്ള ഹിന്ദു മുന്നണിയുടെ പ്രധിഷേധം രേഖപ്പെടുത്തുകയാണ്. അതിന്റെ പ്രതീകാത്മകമായാണ് നായ്ക്കൾക്ക് വിവാഹം നടത്തിയത്. നേതാവ് പറഞ്ഞു.

 

Eng­lish Sam­mury: Tamil Nadu Hin­du Front protests against Valen­tine’s Day

Kerala State - Students Savings Scheme

TOP NEWS

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 13, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.