23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024

ലോഗോയിലെ അശോകസ്തംഭത്തിന് പകരം ധന്വന്തരിയുടെ ചിത്രം; നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍റെ ലോഗോയില്‍ ഭാരത്

Janayugom Webdesk
ന്യൂഡല്‍ഹി
November 30, 2023 4:38 pm

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം. ലോഗോയില്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ എന്ന് എഴുതിയിടത്ത് നാഷണല്‍ മെഡിക്കല്‍ കമ്മിഷന്‍ ഭാരത് എന്നും അശോകസ്തംഭത്തിന്‍റെ സ്ഥാനത്ത് ധന്വന്തരിയുടെ ചിത്രവുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മെഡിക്കല്‍ കമ്മീഷന്‍ ഇതുവരെ വിശദീകരണം പുറത്തുവിട്ടിട്ടില്ല.

ഇന്ത്യയുടെ പേര് മാറ്റി ഭാരത് എന്നാക്കണമെന്ന ചര്‍ച്ചകള്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് മെഡിക്കല്‍ കമ്മീഷന്‍റെ പുതിയ നടപടി .കേന്ദ്ര മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കുന്നതിനായി റെയില്‍വേ മന്ത്രാലയം തയ്യാറാക്കിയ ശുപാര്‍ശ ഫയലുകളില്‍ രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിന് പകരം ഭാരതം എന്നാക്കി മാറ്റിയിരുന്നു. ഇന്ത്യ ആതിഥേയത്വം വഹിച്ച ജി20 ഉച്ചകോടിയിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തിൽ പ്രസിഡന്റ് ഓഫ് ഭാരത് എന്ന് ഉൾപ്പെടുത്തിയതിന് ശേഷമാണ് വിവാദങ്ങൾ ഉണ്ടായത്.

കേന്ദ്രമന്ത്രിമാര്‍ ഉല്‍പ്പെടെ തങ്ങളുടെ എക്സ് അക്കൗണ്ടിലെ ബയോയില്‍ ഭാരത് എന്ന് ചേര്‍ത്തതും അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഭരണഘടനയിൽ ഇന്ത്യ, ഭാരതം എന്നിവ ഉപയോഗിച്ചിട്ടുണ്ട് എന്നും മന്ത്രിസഭാ നിർദേശങ്ങളിൽ ഭാരതം എന്ന് ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നും ആണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നത്.പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് നല്‍കിയ ആസിയാന്‍ ഇവന്‍റ് ക്ഷണത്തില്‍ പോലും അദ്ദേഹത്തെ ഭാരതത്തിന്‍റെ പ്രധാനമന്ത്രി എന്നാണ് പരാമര്‍ശിച്ചത്.

കണ്‍വന്‍ഷന്‍ പ്രകാരം ഇന്ത്യന്‍ ഭരണഘടനസ്ഥാപനങ്ങള്‍ നല്‍കുന്ന ക്ഷണങ്ങളില്‍ എല്ലായ്പ്പോഴഴും വാചകം ഇംഗ്ലീഷില്‍ ആയിരിക്കുമ്പോള്‍ ഇന്ത്യ എന്ന പേരും വാചകം ഹിന്ദിയിലായിരിക്കുമ്പോള്‍ ഭാരത് എന്നും പേരും പരാമര്‍ശിച്ചിട്ടുണ്ട്.സ്കൂൾ പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന വാക്കിനു പകരം ഭാരത് എന്നാക്കി മാറ്റണമെന്ന് എൻ.സി.ഇ.ആർ.ടിയുടെ പാഠപുസ്തക പരിഷ്കരണ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

Eng­lish Summary:
Hin­du god instead of Ashoka pil­lar in logo; Bharat in the logo of the Nation­al Med­ical Commission

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.