23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 6, 2024
November 4, 2024
October 7, 2024
July 13, 2024
July 9, 2024
January 4, 2024
November 30, 2023
November 11, 2023
July 29, 2023

ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവം : പരിശോധന നടത്തുമെന്ന് മന്ത്രി പി രാജീവ്

Janayugom Webdesk
തിരുവനന്തപുരം
November 4, 2024 12:42 pm

ഹിന്ദുക്കളായ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ പരിശോധന നടത്തുമെന്ന് വ്യവസായമന്ത്രി പി രാജീവ് .വിഷയം ഗൗരവമുള്ളതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജനങ്ങള്‍ വരുന്നത് ഗൗരവമുള്ള കാര്യമാണ്.അത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധന നടത്തും. 

പൊതുഭരണവുമായി ബന്ധപ്പെട്ട് പൊതുവായ പെരുമാറ്റച്ചട്ടമുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തും. അതിനുശേഷം വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായവകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ അഡ്മിനായി മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സാപ്പ് ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ടത്. ഇവ താനുണ്ടാക്കിയതല്ലെന്നും തന്റെ ഫോണ്‍ ഹാക്ക് ചെയ്ത് മറ്റാരോ സൃഷ്ടിച്ചതാണെന്നും അദ്ദേഹം സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വാട്സാപ്പ് ഗ്രൂപ്പില്‍ തങ്ങളെ ഉള്‍പ്പെടുത്തിയതുകണ്ട് ചില ഐഎഎസ്. ഉദ്യോഗസ്ഥര്‍ ഗോപാലകൃഷ്ണനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. രണ്ടുമണിക്കൂറിനുള്ളില്‍ത്തന്നെ ഗ്രൂപ്പ് ഡിലീറ്റ് ചെയ്യപ്പെട്ടു. തന്റെ ഫോണിന്റെ നിയന്ത്രണം മറ്റാരോ ഏറ്റെടുത്തെന്നും എല്ലാ നമ്പറുകളെയും ഉള്‍പ്പെടുത്തി 11 ഗ്രൂപ്പുകള്‍ ഉണ്ടാക്കിയെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് സന്ദേശം നല്‍കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.