24 March 2025, Monday
KSFE Galaxy Chits Banner 2

Related news

March 23, 2025
March 23, 2025
March 23, 2025
March 23, 2025
March 22, 2025
March 22, 2025
March 21, 2025
March 21, 2025
March 21, 2025
March 19, 2025

പാകിസ്ഥാനില്‍ നോമ്പ് സമയത്ത് ഭക്ഷണം കഴിച്ചതിന് ഹിന്ദു കടയുടമയെ ആക്രമിച്ചു; പൊലീസുകാരന് സസ്പെന്‍ഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 26, 2023 11:47 am

റംസാന്‍ ഓര്‍ഡിനന്‍സ് ലംഘിച്ചു എന്നാരോപിച്ച് ഹിന്ദുമതവിശ്വാസിയായ കടയുടമയെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത സംഭവത്തില്‍ പാകിസ്ഥാനില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. ഖാന്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറായ കബീല്‍ ബായൊയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. ഭക്ഷണം കഴിക്കുന്നതിലൂടെ റംസാന്‍ ഓര്‍ഡിനന്‍സ് ലംഘിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം

ഇതുമായി ബന്ധപ്പെട്ട് ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. കയ്യില്‍ ഒരു വടിയുമായി നടന്നു വരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഹിന്ദു മതത്തില്‍ പെട്ട കടയുടമയുള്‍പ്പെടെയുള്ളവരെ ആക്രമിക്കുന്ന വീഡിയോ ആണ് വൈറലായിരിക്കുന്നത്.വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സിന്ധ് ഹ്യൂമന്‍ റൈറ്റ്‌സ് കമ്മീഷന്‍ പൊലീസ് ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ക്ക് കത്തയച്ചിരുന്നു.

2014 ജൂണ്‍ 19ന് പാക് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്ന തസാദുഖ് ഹുസൈന്‍ ജിലാനി ന്യൂനപക്ഷങ്ങളുടെ അവകാശവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുപ്രധാന വിധിയുടെ ലംഘനവുമാണ് പ്രവര്‍ത്തിയെന്നും എസ്എച്ച്ആര്‍സി അറിയിച്ചു.ഇസ്‌ലാം മതവിശ്വാസ പ്രകാരം വ്രതാനുഷ്ഠാനം പിന്തുടരാന്‍ ബാധ്യസ്ഥരായവരെ മാത്രമേ റംസാന്‍ മാസത്തിലെ വ്രത സമയങ്ങളില്‍ പൊതുസ്ഥലത്ത് ഭക്ഷണം കഴക്കുന്നതില്‍ നിന്ന് വിലക്കാവൂ എന്നാണ് ഓര്‍ഡിനന്‍സില്‍ പറയുന്നത്. അന്വേഷണത്തെ തുടര്‍ന്നാണ് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍റ് ചെയ്തത്

Eng­lish Sum­ma­ry: Hin­du shop­keep­er attacked for eat­ing dur­ing fast in Pak­istan; Sus­pen­sion of the policeman

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.