
ഭാര്യ ഉഷയുടെ മതവിശ്വാസവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പരാമർശത്തിൽ പ്രതികരണവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്ത്. വിവാദ ചർച്ചകൾക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ക്ഷുഭിതനാകുകയും ചെയ്തു. തന്റെ ഭാര്യ ക്രിസ്തുമത വിശ്വാസിയല്ലെന്നും മതം മാറാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാചകങ്ങൾക്കെതിരെ ഉയർന്ന പരാമർശങ്ങൾ അറപ്പുളവാക്കുന്നു എന്ന് അദ്ദേഹം പ്രതികരിച്ചു. പൊതുരംഗത്തുള്ള വ്യക്തിയെന്ന നിലയിൽ തന്റെ മിശ്രവിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറില്ലെന്നും ‘എക്‌സി‘ൽ കുറിച്ചു.
ഒരു പരിപാടിയിൽ സംസാരിക്കവെ ജെ ഡി വാൻസ് പറഞ്ഞ വാചകങ്ങളാണ് വിവാദങ്ങൾക്ക് തിരി കൊളുത്തിയത്. ഇന്ത്യൻ വംശജയായ തന്റെ ഭാര്യ ഒരു ദിവസം ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും, കാരണം അവരുടെ കുട്ടികൾ ക്രിസ്ത്യാനികളായി വളർത്തപ്പെടുന്നുവെന്നും അവർ പലപ്പോഴും അവരോടൊപ്പം പള്ളിയിൽ പോകാറുണ്ടെന്നും വാൻസ് പറഞ്ഞിരുന്നു. ഹിന്ദുമതത്തെ തള്ളിക്കളയുന്നുവെന്ന് ആരോപിച്ച് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തിലെ ചില വിഭാഗങ്ങളിൽ നിന്ന് ഈ അഭിപ്രായങ്ങൾ വിമർശനത്തിന് ഇടയാക്കി. ‘എക്‌സി‘ൽ വന്ന ഒരു പോസ്റ്റിന് മറുപടി നൽകിയ വാൻസ്, വിവാദത്തില്ർ തന്റെ നിലപാട് വിശദീകരിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.