22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 6, 2024
December 3, 2024
November 30, 2024
November 30, 2024
November 29, 2024
November 11, 2024
October 25, 2024

ആദ്യ വിവാഹത്തിലെ മകനുമായി അവിഹിതമെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി

Janayugom Webdesk
ലഖ്നൗ
September 30, 2023 12:09 pm

ആദ്യ വിവാഹത്തിലെ മകനുമായി അവിഹിതമെന്ന സംശയത്തിൽ രണ്ടാം ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്. യുവതിയുടെ മൃതദേഹത്തിലെ ശരീരഭാഗങ്ങൾ വെട്ടിമാറ്റിയ നിലയിൽ ആണ് കണ്ടെത്തിയത്. മൃതദേഹത്തിന്റെ തലയും കൈയിലെ നാല് വിരലുകളും വെട്ടിമാറ്റിയ നിലയിലായിരുന്നു കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബാന്ദ ജില്ലയിൽ നടന്ന സംഭവത്തിൽ യുവതിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തു.

മധ്യപ്രദേശിലെ ഛത്തർപൂർ സ്വദേശിയായ മായാദേവിയുടേതാണ് കണ്ടെത്തിയ മൃതദേഹം. തല മൃതദേഹം കിടന്ന സ്ഥലത്ത് നിന്ന് കുറച്ച് അകലെയാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കൂടാതെ യുവതിയുടെ വസ്ത്രങ്ങള്‍ കീറിയ നിലയിലായിരുന്നു.യുവതിയുടെ തലമുടി വെട്ടിമാറ്റിയിരുന്നു. പല്ലുകള്‍ തല്ലിക്കൊഴിച്ച നിലയിലായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാതിരിക്കാനാണ് കൊലയാളികള്‍ ഇങ്ങനെ ചെയ്തതെന്ന് പൊലീസ് പറയുന്നത്. കൊലപാതകത്തിൽ യുവതിയുടെ കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ പൊലീസ്‌ കണ്ടെത്തി.

സംഭവത്തിൽ യുവതിയുടെ ഭർത്താവായ രാംകുമാറിനെയും മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവൻ ഉദയ്ഭൻ എന്നിവരെയും ചോദ്യംചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചു. മായാദേവി തന്റെ രണ്ടാം ഭാര്യയാണെന്ന് രാംകുമാര്‍ പറഞ്ഞു. തന്റെ ആദ്യ വിവാഹത്തിലെ മക്കളിലൊരാളുമായി മായാദേവിക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ പറഞ്ഞത്.നാല് പ്രതികളും കൂടി മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി.കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മഴു കൊണ്ട് തല വെട്ടിമാറ്റി. നാല് വിരലുകളും മുറിച്ചുമാറ്റി. കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും മഴുവും പൊലീസ് കണ്ടെടുത്തു.

Eng­lish sum­ma­ry; His sec­ond wife was bru­tal­ly mur­dered on sus­pi­cion of adul­tery with his son from his first marriage

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.