7 January 2026, Wednesday

Related news

January 7, 2026
January 7, 2026
December 31, 2025
December 30, 2025
December 29, 2025
December 29, 2025
December 27, 2025
December 27, 2025
December 24, 2025
December 24, 2025

ബുർഖ ധരിച്ചില്ലെന്ന് ആരോപിച്ച് ഭാര്യയെയും മക്കളെയും കൊന്ന് കുഴിച്ചുമൂടി; പ്രതി അറസ്റ്റിൽ

Janayugom Webdesk
ലഖ്‌നൗ
December 17, 2025 6:20 pm

ബുർഖ ധരിക്കാത്തതിന്റെ പേരിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട യുവാവ് പിടിയില്‍. ഭാര്യ താഹിറ(35), മക്കളായ ഷരീൻ(14), അഫ്രീൻ(6) എന്നിവരെയാണ് പ്രതി ഫാറൂഖ് കൊലപ്പെടുത്തിയത്. കാണാതായി ഒരാഴ്ചയ്ക്ക് ശേഷമാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്. മൂന്നുപേരെയും കാണാതായ വിവരം ഗ്രാമത്തലവൻ പൊലീസിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്തുവന്നത്. പ്രതി ഫാറൂഖ് പൊലീസിന് മുന്നിൽ കുറ്റം സമ്മതിക്കുകയും മൃതദേഹങ്ങൾ കുഴിച്ചിട്ട സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു.

ഫാറൂഖില്‍ നിന്ന് ഭാര്യ താഹിറ പണം ആവശ്യപ്പെട്ടത് തർക്കത്തിൽ കലാശിച്ചിരുന്നു. ഇതിന് പിന്നാലെ ബുർഖ ധരിക്കാതെ താഹിറ സ്വന്തം വീട്ടിലേക്ക് ഇറങ്ങിപ്പോയി. ബുർഖ ധരിക്കാതെ ഭാര്യ പുറത്തുപോയത് തന്റെ അഭിമാനത്തിന് മങ്ങലേൽപ്പിച്ചെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് അവരെ തിരികെ വിളിച്ചുകൊണ്ടുവന്ന് കൊലപ്പെടുത്തിയതെന്നുമാണ് ഫാറൂഖ് മൊഴി നൽകിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പ്രതിയിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.