15 March 2025, Saturday
KSFE Galaxy Chits Banner 2

Related news

February 2, 2025
February 2, 2025
January 20, 2025
January 15, 2025
December 24, 2024
December 6, 2024
December 4, 2024
December 4, 2024
November 20, 2024
November 8, 2024

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ;ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 7, 2024 11:40 am

കൊല്ലം പരവൂര്‍ പുതുക്കുളത്ത് ഭാര്യയെയും, മകളെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു.പുതുക്കുളം തെങ്ങില്‍ വീട്ടില്‍ പ്രീത (39) ശ്രീനന്ദ(12) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മകന്‍ ശ്രീരാഗിനെ കൊട്ടിയത്തെ ഹോളിക്രേസ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊലപാതകത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഗൃഹനാഥന്‍ ശ്രീജു (50) നെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഇയാളുടെ നില ഗുരുതരമാണ് ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. രാവിലെ എട്ടുമണിയായിട്ടും വാതിൽ അടഞ്ഞുകിടന്നതിനെ തുടർന്നാണ് സമീപത്ത് താമസിക്കുന്ന ബന്ധു വീട്ടിലെത്തി പരിശോധിച്ചത്. ഉടനെ നാലു പേരെയും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

രാത്രി വൈകിയാവാം സംഭവം നടന്നതെന്നാണ് നി​ഗമനം.3 പേരുടെയും കഴുത്തറുത്തതിന് ശേഷം ഗൃഹനാഥൻ കൈ‌ ഞരമ്പറുത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്നാണ് വിവരം. മേസ്തിരിയായിരുന്നു ശ്രീജു. പ്രീത പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജൻ്റാണ്. ശ്രീനന്ദ 7-ാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ശ്രീരാ​ഗ് +2 കഴിഞ്ഞു. പ്രീതയുടെയും ശ്രീനന്ദയുടെയും മൃതദേഹങ്ങൾ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. വിഷത്തിൻ്റെ അംശം ഉള്ളിൽ ചെന്നിട്ടുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.

Eng­lish Summary:
His wife and daugh­ter were killed by slit­ting their throats; the head of the house tried to com­mit suicide

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.