21 January 2026, Wednesday

Related news

January 21, 2026
January 17, 2026
January 16, 2026
January 10, 2026
January 7, 2026
December 30, 2025
December 29, 2025
December 28, 2025
December 26, 2025
December 23, 2025

മദ്യപാനത്തെ ചൊല്ലി ഭാര്യ നിരന്തരം വഴക്ക്; യുവാവ് ടോയ്‍ലറ്റ് ക്ലീനര്‍ കുടിച്ചു മരിച്ചു

Janayugom Webdesk
ജയ്പൂര്‍
May 28, 2023 12:50 pm

മദ്യാപനത്തെ ചൊല്ലി ഭാര്യ നിരന്തരം വഴക്കിട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവ് ടോയ്‍ലറ്റ് ക്ലീനര്‍ കുടിച്ചു മരിച്ചു. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് സംഭവം. കുംഹെർ സ്വദേശിയായ വിനോദ് എന്ന യുവാവാണ് മരിച്ചത്.

വിനോദ് സ്ഥിരമായി മദ്യപിച്ചിരുന്നു. ഭാര്യക്ക് ഇത് ഇഷ്ടമായിരുന്നില്ല. ഇരുവരും നിരന്തരം വഴക്കിടാറുമുണ്ടായിരുന്നു. സംഭവദിവസവും വഴക്കുണ്ടായി. ഭാര്യയുടെ ശകാരത്തിൽ പ്രകോപിതനായ വിനോദ് തന്‍റെ മുറിയിലേക്ക് പോയി ടോയ്‌ലറ്റ് ക്ലീനർ കുടിക്കുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ വിനോദ് നിലവിളിക്കാന്‍ തുടങ്ങി. സഹോദരിയെത്തി ഭരത്പൂരിലെ ആർബിഎം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. വിവരമറിഞ്ഞ് പൊലീസും ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി, സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

eng­lish summary;His wife con­stant­ly quar­reled over his drink­ing; Young man died after drink­ing toi­let cleaner
you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.