തമിഴ്നാട്ടിൽ ഒരു കൂട്ടം ആളുകൾ തന്റെ ഭാര്യയെ അർധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചതായി സൈനികന്റെ ആരോപണം.തിരുവണ്ണാമൈലയിലാണ് ഇത്തരത്തില്‍ ദാരുണമായ സംഭവം. വിരമിച്ച സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ എൻ ത്യാഗരാജൻ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലാണ് ഹവിൽദാർ പ്രഭാകരൻ ഇത്തരത്തിൽ പരാതി പറയുന്നത്. പ്രഭാകരൻ നിലവിൽ കശ്മീരിൽ ഇന്ത്യൻ ആർമിയുടെ ഭാഗമായി സേവനം ചെയ്യുകയാണ്.
വീഡിയോയില്‍ പറയുന്നത്
‘എന്റെ ഭാര്യ നാട്ടിൽ പാട്ടത്തിന് ഒരു കട നടത്തുകയാണ്. അവരെ 120 പേർ ചേർന്ന് മർദിക്കുകയും കടയിലെ സാധനങ്ങൾ പുറത്തേക്ക് വലിച്ചെറിയുകയും ചെയ്തു. ഞാൻ എസ്പിക്ക് പരാതി നൽകിയിട്ടുണ്ട്. അദ്ദേഹം നടപടിയെടുക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. ഡിജിപി സാറിനോടും എന്റെ കുടുംബത്തിനായി സഹായം തേടുകയാണ്. അവർ എന്റെ കുടുംബത്തെ കത്തികാട്ടി ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്റെ ഭാര്യയെ അർധനഗ്നയാക്കി ക്രൂരമായി മർദ്ദിച്ചുവെന്നുമാണ് ജവാൻ വീഡിയോയിൽ പറയുന്നത്.
പൊലീസ് പറയുന്നതിങ്ങനെ
കാണ്ഡവാസൽ പൊലീസ് അന്വേഷണം നടത്തിയ ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഇത് നിഷേധിച്ചു. ഇത്തരത്തിലുള്ള ആരോപണം തെറ്റാണെന്നാണ് പൊലീസ് പറയുന്നത്. പാട്ടത്തിനെടുത്ത കട തിരിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് ഉടമയെത്തിയപ്പോള്‍ കടയുണ്ടായിരുന്നവര്‍ ആക്രമിച്ചു. പിന്നാലെ ഉടമയ്ക്ക് പിന്തുണയുമായി ഒരു കൂട്ടം എത്തുകയും കടയിലെ സാധനങ്ങൾ വലിച്ചെറിയുകയും ചെയ്തു. പ്രഭാകരന്റെ ഭാര്യ കീർത്തിയും അമ്മയും കടയിൽ ഉണ്ടായിരുന്നെങ്കിലും, ഇവരെ ആരും മർദ്ദിച്ചില്ലെന്ന് പൊലീസ് പറയുന്നു. അന്ന് വൈകുന്നേരത്തോടെയാണ് പ്രഭാകരന്റെ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും പൊലീസ് പറയുന്നു.
என் மனைவியை அரை நிர்வானமாக்கி மிகவும் மோசமாக அடித்து இருக்கிறார்கள் இது எந்த உலகத்தில் நியாயம் என்று கேட்டு காப்பாற்ற கூறி காஷ்மீரில் பணியில் இருக்கும் இராணுவ வீரர் மண்டியிடும் பரிதாப நிலை.@tnpoliceoffl உடனடியாக நடவடிக்கை எடுக்க வேண்டும். pic.twitter.com/OW3wWdCfmV
— Lt Col N Thiagarajan Veteran (@NTR_NationFirst) June 10, 2023
english summary:His wife was beaten half-naked by 120 people
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.