10 January 2026, Saturday

Related news

January 9, 2026
January 6, 2026
January 6, 2026
January 6, 2026
January 5, 2026
January 5, 2026
January 5, 2026
January 4, 2026
January 2, 2026
January 1, 2026

‘ഭാര്യയെ കൊന്നാലുള്ള ഗുണങ്ങള്‍’ നെറ്റില്‍ സെര്‍ച്ച് ചെയ്ത് ഒടുവില്‍ ഭാര്യയെ വെട്ടിക്കൊ ന്ന് 224 കഷ്ണങ്ങളാക്കി; ഭർത്താവ് പിടിയിൽ

Janayugom Webdesk
April 7, 2024 3:32 pm

ബസ്സിങ്ഹാമിൽ ഭാര്യയെ വെട്ടിക്കൊന്ന് 224 കഷ്ണങ്ങളാക്കി നദിയിലോഴുക്കിയ കേസിൽ ഭർത്താവ് പിടിയിൽ. നിക്കോളാസ് (28) ആണ് ഭാര്യയായ ഹോളി ബർമ്ലെ (26) യെ അതിക്രൂരമായി കൊലപ്പെടുത്തിയത്. 2023 മാർച്ചിലാണ് സംഭവം നടന്നത്. നിക്കോളാസിന്റെ സുഹൃത്തായ ജോഷുവ ഹാൻകോക് (28) കൊലയ്ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തു. കൊലചെയ്ത ശേഷം പ്രതി ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് 50 പൗണ്ട് പിൻവലിച്ചതായും പൊലീസ് പറഞ്ഞു. കഷ്ണങ്ങളാക്കിയ മൃതദേഹം പ്ലാസ്റ്റിക് കവറുകളിലാക്കി അടുക്കളയില്‍ ഒരാഴ്ച സൂക്ഷിച്ച ശേഷമാണ് ബസ്സിങ്ഹമിലെ വിത്താം നദിയിൽ ഉപേക്ഷിച്ചത്. 

കൃത്യം നടക്കുന്നതിന് 8 ദിവസങ്ങൾക്ക് മുന്‍പ് ഹോളി ബെർമ്ലെയെ കാണാതായിരുന്നു. കാണാതായ ദിവസം ബെർമ്ലെ ജോലിസ്ഥലത്ത് നിന്നും വീട്ടിലേക്ക് മടങ്ങുന്നതിന്റെയും ശേഷം പതിനാലാമത്തെ നിലയിൽനിന്ന് നിക്കോളാസ് ശവശരീരം അടങ്ങിയ പ്ലാസ്റ്റിക് കവറുകളുമായി ലിഫ്റ്റിൽ പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. 

പ്രതി കുറ്റം സമ്മതിക്കുകയും കൊലപാതകത്തിന് പിന്നിൽ യാതൊരു വിധ കാരണങ്ങളും ഇല്ലെന്ന് മൊഴി നൽകുകയും ചെയ്തു. 2021 ലാണ് ഇരുവരും വിവാഹിതരാകുന്നത്. നിക്കോളാസ് തന്റെ മുൻ ഭാര്യമാരെയും ഇത്തരത്തിൽ കൊല്ലാൻ ശ്രമിച്ചിട്ടുണ്ടെന്നും ഹോളി ബെർമ്ലെയെ വേദനിപ്പിക്കാൻ അവരുടെ വളർത്ത് മൃഗങ്ങളെ കൊല്ലുമായിരുന്നുവെന്ന് ബന്ധുക്കൾ വെളിപ്പെടുത്തുന്നു. സമൂഹമാധ്യമങ്ങളിൽ ഭാര്യയെ കൊന്നാൽ എന്ത് ഗുണം ലഭിക്കും എന്ന് നിക്കോളാസ് തിരഞ്ഞതായും പൊലീസ് പറഞ്ഞു.

Eng­lish Sum­ma­ry: His wife was cut into 224 pieces and drowned in the riv­er; Hus­band arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.