26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 25, 2024
December 25, 2024
December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024

മലവെള്ളപ്പാച്ചിലെത്തി, ഭര്‍ത്താവിന്റെ കണ്‍മുന്നില്‍ ഭാര്യ ഒലിച്ചുപോയി: മരണം

Janayugom Webdesk
വണ്ണപ്പുറം (ഇടുക്കി)
October 24, 2024 12:42 pm

കനത്ത മഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ട് വീട്ടമ്മ മരിച്ചു. കൂവപ്പുറം തേവരുകുന്നേല് ഓമന(65)യാണ് മരിച്ചത്. കൃഷിയിടത്തിലെ ജോലി കഴിഞ്ഞ് തിരികെ വരുംവഴിയായിരുന്നു അപകടം.

കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് ദിവാകരനും ഒഴുക്കില്‍പ്പെട്ടെങ്കിലും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. വണ്ണപ്പുറത്ത് ബുധനാഴ്ച വൈകീട്ട് നാല് മുതല്‍ കനത്ത മഴ നിര്‍ത്താതെ പെയ്യുന്നുണ്ടായിരുന്നു. ഓമനയും ഭര്‍ത്താവും വൈകീട്ട് ആറോടെ പടിക്കകത്തുള്ള കൃഷിയിടത്തില്‍ നിന്ന് താഴെ കൂവപ്പുറത്തുള്ള വീട്ടിലേക്ക് പോയിരുന്നു.

വീട്ടിലേക്കുള്ള എളുപ്പവഴിയിലൂടെ പോകുമ്പോള്‍ ചെറിയ നീര്‍ചാല്‍ കടക്കുന്നതിനിടെ കോട്ടപ്പാറ മലമുകളില്‍ നിന്ന് പെട്ടെന്ന് മലവെള്ളം പാഞ്ഞെത്തുകയും ഓമന ഒഴുകിപ്പോവുകയും ചെയ്തു. ദിവാകരന്‍ എവിടെയോ പിടിച്ചു നിന്നു കരയ്ക്ക് കയറി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റെങ്കിലും മുകളിലേക്ക് കയറി വന്ന് അവിടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു കൊണ്ടിരുന്ന കെ.എസ്.ഇ.ബി. ജീവനക്കാരോട് വിവരം പറഞ്ഞു. അവശനായ ദിവാകരന്‍ അപ്പോള്‍ തന്നെ കുഴഞ്ഞുവീണു. ഉടന്‍തന്നെ ദിവാകരനെ ആശുപത്രിയില്‍ കൊണ്ടുപോയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.