നാഷണല്‍ അസെസ്‌മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ കൗണ്‍സില്‍( നാക്ക്) റീ- അക്രെഡിറ്റേഷനില്‍ കേരള സര്‍വകലാശാല എ++ ഗ്രേഡ് നേടി . 3.67 ഗ്രേഡ് പോയിന്റോടെയാണ് കേരള സർവകലാശാല അഭിമാനനേട്ടം കരസ്ഥമാക്കിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാലയ്ക്ക് എ++ ഗ്രേഡ് ലഭിക്കുന്നത്. അഖിലേന്ത്യ തലത്തില്‍ തന്നെ ഉയര്‍ന്ന ഗ്രേഡാണിത്. യുജിസിയില്‍ നിന്ന് നിന്ന് 800 കോടി രൂപയുടെ പദ്ധതികളാണ് ഇതോടുകൂടി കേരള സര്‍വകലാശാലയ്ക്ക് ലഭിക്കുക.
കോവിഡ് കാലത്തെ പഠനഗവേഷണങ്ങളിലും കോവിഡ് പ്രതിസന്ധിയെ മറികടക്കാനുള്ള സാമൂഹിക ഇടപെടലുകളിലും സര്‍വകലാശാല നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ഹരിതാലയം പദ്ധതി നാക് പിയര്‍ ടീമിന്റെ പ്രത്യേക പ്രത്യേക പരാമര്‍ശത്തിന് വിധേയമായി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി രംഗം, ലൈബ്രറി വികാസം, പരീക്ഷ നടത്തിപ്പില്‍ വിദ്യാര്‍ത്ഥി കേന്ദ്രികൃതമായ സാങ്കേതിക വിദ്യയുടെ പ്രയോഗം എന്നിവയില്‍ സര്‍വകലാശാല വലിയ മാറ്റങ്ങളാണ് വരുത്തിയത്. ഗ്രീന്‍ ക്യാമ്പസ് പദ്ധതി സോളാര്‍ എനര്‍ജിയുടെ ഫലപ്രദമായ ഉപയോഗം എന്നീ മേഖലകളിലും സര്‍വകലാശാല സ്വീകരിച്ച നടപടികള്‍ ശ്രദ്ധേയമായിരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രൊ-വൈസ് ചാന്‍സലര്‍ പ്രൊഫ. പി പി അജയകുമാര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍, രജിസ്ട്രാര്‍ പ്രൊഫ. കെ എസ് അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു. സര്‍വകലാശാലയുടെ നേട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദിച്ചു. സർവകലാശാലകളിൽ ഗുണമേന്മാ വർധനവിനായി നടക്കുന്ന ശ്രമങ്ങളുടെ ഉജ്ജ്വലനേട്ടങ്ങളിൽ ഒന്നാണ് നാക് അക്രഡിറ്റേഷനിൽ നേടിയ എ++ ഗ്രേഡെന്ന് ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.
English summary; Historic Achievement for the University of Kerala: A ++ Grade in NAAC Re-Accreditation
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.