ഒരു കാലഘട്ടത്തിന്റെയും ചരിത്രത്തിന്റെയും അനുഭവ സാക്ഷ്യങ്ങളാണ് മ്യൂസിയങ്ങളെന്ന് മ്യൂസിയം — പുരാവസ്തു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. തിരുവനന്തപുരം മ്യൂസിയം ബാൻഡ് സ്റ്റാൻഡിൽ നടന്ന അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചരിത്രത്തെ മാറ്റിയെഴുതാനും തമസ്ക്കരിക്കാനുമുള്ള ശ്രമത്തെ തിരിച്ചറിയണം. നാടിന്റെയും കാലത്തിന്റെയും ശരിയായ അറിവ് പുതിയതലമുറക്ക് പകർന്ന് നൽകണം. മ്യൂസിയങ്ങൾ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര മ്യുസിയം ദിനാഘോഷത്തിന്റെ ആപ്തവാക്യം. ഈ സന്ദേശം ജനങ്ങളിലേക്കെത്തിച്ച് ദിനാഘോഷത്തെ അർത്ഥപൂർണമാക്കാൻ നമുക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. മ്യൂസിയങ്ങളുടെ സംരക്ഷണവും പരിപാലനവും ഉറപ്പാക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. കഥ പറയുന്ന മ്യൂസിയം എന്നതാണ് ആധുനികകാല സങ്കൽപ്പം. ബൗദ്ധികവും ചിന്താ പരവുമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ മ്യൂസിയങ്ങൾക്ക് കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ആർട്ട് മ്യൂസിയത്തിൽ പരമ്പരാഗത അളവുതൂക്ക ഉപകരണങ്ങളുടെയും കരകൗശല വസ്തുക്കളുടെയും അപൂർവമായ ലോഹ എണ്ണ വിളക്കുകളുടെയും പ്രത്യേക പ്രദർശനം, സെൽഫി പോയിന്റ്, ജ്ഞാനതെരുവിലെ പ്രദർശനം എന്നിവയും മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വി കെ പ്രശാന്ത് എംഎൽഎ അധ്യക്ഷനായി. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി മുഖ്യ പ്രഭാഷണം നടത്തി. മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടർ എസ് അബു, കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഡോ. കെ എസ് റീന, പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ ദിനേശൻ, പുരാരേഖ വകുപ്പ് ഡയറക്ടർ ബിജു പി, കേരള മ്യൂസിയം എക്സിക്യുട്ടീവ് ഡയറക്ടർ ആർ ചന്ദ്രൻ പിള്ള, പി എസ് മഞ്ജുളാ ദേവി എന്നിവർ പങ്കെടുത്തു.
English Summary:Historical Testimonies of the Museums Era: Minister Ramachandran Gadnapally
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.