22 January 2026, Thursday

Related news

December 23, 2025
December 14, 2025
December 13, 2025
December 12, 2025
December 7, 2025
November 10, 2025
November 4, 2025
October 28, 2025
October 11, 2025
September 23, 2025

അയൽവീട്ടിലെ ബഹളം ശല്യമായി; വീട് വിലയ്ക്ക് വാങ്ങി മെസി

web desk
ബാഴ്സലോണ
March 1, 2023 11:41 am

കളിക്കളത്തില്‍ മാത്രമല്ല, ലോകഫുട്ബോള്‍ നായകന്‍ ലയണല്‍ മെസിയുടെ തന്ത്രവും കുതന്ത്രവും. ജീവിതത്തിലും മെസി ചിലതെല്ലാം പയറ്റിയ കഥ ആരാധകര്‍ക്ക് മുന്നില്‍ വിവരിച്ചത് സഹതാരം ഇവാൻ റാക്കിറ്റിച്ച്. മെസി ബാഴ്സലോണയിൽ താമസിക്കുമ്പോൾ ബഹളക്കാരായ അയൽവാസികളെ ഒഴിവാക്കാൻ അദ്ദേഹം സ്വീകരിച്ച മാർഗം സിമ്പിളായിരുന്നു. കേട്ടാല്‍ ബഹുരസവും. ശല്യമായി തീര്‍ന്ന ബഹളവും ബഹളക്കാരെയും ഇല്ലാതാക്കിയത് ആ വീട് തന്നെ വിലയ്ക്കുവാങ്ങിയാണത്രെ.

ക്രൊയേഷ്യൻ മാധ്യമമായ നോവി ലിസ്റ്റിന്റെ അഭിമുഖത്തിലാണ് റാക്കിറ്റിച്ച് മെസി നാടന്‍തന്ത്രം വിവരിച്ചത്. ബഹളക്കാരായിരുന്ന അയൽക്കാരെ ഒഴിവാക്കിയ മെസി, തന്റെ കുടുംബത്തോടൊപ്പം സ്വസ്ഥമായി താമസിക്കുകയായിരുന്നു. 2021ൽ ബാഴ്സലോണ ക്ലബ്ബ് വിടുന്നതുവരെ മെസ്സി തെക്ക്-പടിഞ്ഞാറൻ കടൽത്തീര പട്ടണമായ കാസ്റ്റൽഡെഫെൽസിലാണ് താമസിച്ചിരുന്നത്. 2009ൽ 1.8 ദശലക്ഷം യൂറോയ്ക്കാണ് മെസി ഇവിടെ വീട് വാങ്ങിയത്.

 

Eng­lish Sam­mury: His­to­ry fof Foot­baller Lionel Mes­si’s House in Barcelona

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.