കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടെ കൈ പോസ്റ്റില്‍ തട്ടി അറ്റു പോയ യാത്രികന്‍ മരിച്ചു. തിരുവനന്തപുരം വിഴിഞ്ഞത്താണ് സംഭവം. വിഴിഞ്ഞം പുല്ലുവിള സ്വദേശി സെഞ്ചിലോസ് ആണ് മരിച്ചത്. ബസ് വൈദ്യുതി പോസ്റ്റിനോട് ചേര്‍ന്ന് പോകവെ സൈഡ് സീറ്റില്‍ ഇരിക്കുകയായിരുന്ന സെഞ്ചിലോസിന്റെ കൈ പോസ്റ്റില്‍ തട്ടി പൂര്‍ണമായും അറ്റ് പോകുകയായിരുന്നു. ഇതോടെ കടുത്ത രക്ത സ്രാവമുണ്ടായി. ഉടന്‍ തന്നെ സെഞ്ചിലോസിനെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും അമിത രക്ത സ്രാവം മൂലം മരിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.