28 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 9, 2025
November 29, 2024
February 4, 2024
July 16, 2023
December 13, 2022
November 25, 2022
November 9, 2022
August 22, 2022
June 21, 2022
June 6, 2022

പൂച്ചയെ രക്ഷിക്കാന്‍ റോഡിലിറങ്ങി; ലോറിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Janayugom Webdesk
തൃശൂര്‍
April 9, 2025 12:47 pm

പൂച്ചയെ രക്ഷിക്കാന്‍ റോഡില്‍ ഇറങ്ങിയ യുവാവ് ലോറി ഇടിച്ച് മരിച്ചു. തൃശൂര്‍ – മണ്ണൂത്തി പാതയിലാണ് അപകടമുണ്ടായത്. മണ്ണുത്തി കാളത്തോട് ചിറ്റിലപ്പള്ളി സിജോ(42) ആണ് മരിച്ചത്. റോഡില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ എതിര്‍വശത്ത് നിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നു. മറുവശത്തുകൂടി വന്ന കാറിന് മുന്നിലേക്കാണ് സിജോ വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.