21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

കംഗാരുക്കളെ പഞ്ഞിക്കിട്ട് ഹിറ്റ്മാന്‍

Janayugom Webdesk
സെന്റ് ലൂസിയ
June 24, 2024 10:06 pm

ഓസ്ട്രേലിയന്‍ ബൗളര്‍മാരെ വിറപ്പിച്ച് രോഹിത് ശര്‍മ്മ സംഹാരതാണ്ഡവമാടിയപ്പോള്‍ നിശ്ചിത ഓവറില്‍ ഇന്ത്യ നേടിയത് 205 റണ്‍സ്. 41 പന്തില്‍ എട്ട് സിക്സറും ഏഴ് ഫോറുമുള്‍പ്പെടെ 92 റണ്‍സ് നേടിയാണ് രോഹിത് മടങ്ങിയത്. സൂപ്പര്‍ 8ലെ അവസാന പോരിനിറങ്ങിയ ഓസ്ട്രേലിയയ്ക്ക് സെമിഫൈനലില്‍ യോഗ്യത നേ­ടാന്‍ ഇന്ത്യയുയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യത്തിലെത്തണം.
ഓസീസിനെതിരെ അഞ്ചാം സിക്സര്‍ പറത്തിയതോടെ ടി20 ക്രിക്കറ്റില്‍ 200 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ആ­ദ്യ താരമെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കി. 157 മത്സങ്ങളില്‍ നിന്നാണ് രോഹിത്തിന്റെ നേട്ടം. റിഷഭ് പന്ത് (15), സൂ­ര്യ­കു­മാര്‍ യാദവ് (31), ശിവം ദുബെ (28), ഹാര്‍ദിക് പാണ്ഡ്യ (27) എന്നിവരാണ് മറ്റു സ്കോ­റ­­ര്‍മാര്‍.

Eng­lish Summary:Hitman by beat­ing the kangaroos
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.