17 February 2026, Tuesday

Related news

February 17, 2026
February 15, 2026
February 3, 2026
February 1, 2026
January 21, 2026
January 12, 2026
December 28, 2025
December 24, 2025
December 20, 2025
December 19, 2025

അസമിലും എച്ച്എംപിവി : 10മാസം പ്രായമുള്ള കുഞ്ഞ് ചികിത്സയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 11, 2025 4:58 pm

രാജ്യത്ത് വീണ്ടും എച്ച്എംപിവി കേസ് റിപ്പോര്‍ട്ട് ചെയ്തു. അസമിലാണ് രോഗബാധ. രോ​ഗം ബാധിച്ച പത്തുമാസം പ്രായമുള്ള കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്.ജലദോഷ ലക്ഷണങ്ങളുമായാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നാല് ദിവസം മുമ്പാണ് കുട്ടിക്ക് രോഗലക്ഷണങ്ങൾ തുടങ്ങിയത്. കഴിഞ്ഞ ദിവസമാണ് കുട്ടിക്ക് എച്ച്എംപിവി സ്ഥിരീകരിച്ചത്.

ലാഹോവാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. കുട്ടിയുടെ ആരോ​ഗ്യനിലയില്‍ നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.നിലവില്‍ ദിബ്രു​ഗഡിലെ ആസാം മെഡിക്കല്‍ കോളേജിലാണ് കുട്ടിയുള്ളത്.മുമ്പ് കര്‍ണാടകം, ​ഗുജറാത്ത് എന്നിവിടങ്ങളിലും എച്ച്എംപിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ശൈത്യകാലമായതിനാല്‍ വൈറസ് ബാധ സാധാരണമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ധ്രുബജ്യോതി ഭുയാന്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.