1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 20, 2025
October 28, 2024
October 29, 2023
January 12, 2023
August 1, 2022
April 3, 2022
March 19, 2022
March 18, 2022

എച്ച്എംടി കളമശ്ശേരി യൂണിറ്റ് തുടർച്ചയായി ലാഭത്തിൽ

Janayugom Webdesk
കളമശ്ശേരി
April 3, 2022 7:45 pm

എച്ച്എംടി കളമശ്ശേരി യൂണിറ്റ് 2021 ‑22 സാമ്പത്തിക വർഷത്തിലും 1.36 കോടി രൂപ ലാഭത്തിലെത്തി. ഈ സാമ്പത്തിക വർഷത്തിൽ 67.14 കോടി രൂപയുടെ വിപണനവും 61.4 കോടി രൂപയുടെ ഉല്പാദനവും ആണ് പൂർത്തീകരിക്കാനായത്.

എച്ച്എംടി മെഷീൻ ടൂൾസിന്റെ ആകെ ഉല്പാദനവും വിപണനവും വളരെ പുറകോട്ടു പോയപ്പോൾ ഉല്പാദനത്തിൽ 50 ശതമാനത്തിൽ കൂടുതൽ പൂർത്തീകരിക്കാനായത് കളമശ്ശേരി യൂണിറ്റിന് മാത്രമാണ്. ആകെ ഉല്പാദനം118 കോടിയിലൊതുങ്ങിയപ്പോൾ ആയതിൽ 61.4 കോടിയുടേതും കളമശ്ശേരിക്കു സ്വന്തമാണ്. വിപണനത്തിന്റ കണക്കെടുത്താലും കളമശ്ശേരി യൂണിറ്റ് മുൻപില്‍ തന്നെയാണ്. അജ്മീർ, പിഞ്ചോരെ, ഹൈദരാബാദ്, ബാംഗ്ലൂര്‍ യൂണിറ്റുകളൊക്കെ കനത്ത നഷ്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്.

കേന്ദ്ര സർക്കാർ നൽകിയിട്ടുള്ള വായ്പകളുടെ കൊള്ള പലിശയാണ് യഥാർത്ഥത്തിൽ എച്ച്എംടി യെ പോലുള്ള പൊതുമേഖല സ്ഥാപനങ്ങളെ നഷ്ടത്തിലാക്കുന്നത്. മുന്‍ കാലങ്ങളിൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വിആർഎസിന് ഉൾപ്പെടെ അനുവദിച്ച വായ്പയുടെ പലിശയാണ് വലിയ ബാധ്യതയായി എച്ച്എംടിയെ പ്രയാസത്തിലാക്കുന്നത്. വായ്പ പലിശ ഒഴിവാക്കിയാൽ ലാഭം 9.5 കോടി രൂപയാണ് എന്നതാണ് യാഥാർഥ്യം. യഥാർഥത്തിൽ നൽകിയ വായ്പയെക്കാൾ കൂടുതൽ പലിശ ഇപ്പോൾ തന്നെ നൽകി കഴിഞ്ഞതാണ്.

എന്നാല്‍ എച്ച്എംടിയുടെ നിലനിൽപ്പ് ഉറപ്പ് വരുത്തുന്നതിനായി കഠിനാധ്വാനം ചെയ്യുന്ന ജീവനക്കാർക്ക് 25 വർഷം മുൻപ് നിശ്ചയിച്ച ശമ്പളം ലഭിക്കുമെന്നതൊഴിച്ചാൽ വേറെ സാമ്പത്തിക ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ഉല്പാദന വർധനവിനായി തൊഴിലാളികൾ അധിക ജോലി ചെയ്യുമ്പോൾ ഇരട്ടി വേതനമെന്ന നിയമമൊന്നും പാലിക്കപ്പെടുന്നില്ല.

സ്ഥിര ജീവനക്കാർ ചെയ്യുന്ന അധിക ജോലിക്ക് ഓരോ മണിക്കൂറിനു 15 രൂപ മാത്രമാണ് ലഭിക്കുക.യഥാർത്ഥത്തിൽ ഓരോ വർഷവും ശരാശരി 10 കോടി രൂപയുടെ ലാഭമുണ്ടാക്കുന്നുണ്ടെങ്കിലും മറ്റു യൂണിറ്റുകളുടെ നഷ്ട കണക്കു പറഞ്ഞു ശമ്പള പരിഷകരണത്തിനു കേന്ദ്ര സർക്കാർ പച്ചക്കൊടി കാണിക്കാത്തത്തിൽ വലിയ അമര്‍ഷത്തിലാണ് ജീവനക്കാർ.

135 സ്ഥിരം ജീവനക്കാരും 250 കരാർ ജീവനക്കാരും 100 ട്രെയിനീസുമാണ് കമ്പനിയിലുള്ളത്. കൂടുതൽ പേരെ നിയമിച്ച് ഉല്പാദനം 200 കോടിയെങ്കിലുമായി ഉയർത്താനുള്ള എല്ലാ ബൗദ്ധിക സാഹചര്യങ്ങളും എച്ച്എംടി കളമശ്ശേരി യൂണിറ്റിൽ നിലനിൽക്കുന്നുണ്ടെങ്കിലും സ്ട്രാറ്റജിക് സെക്ടറിൽ ഉൾപ്പെടുത്തിയിരുന്ന ഉല്പാദന മേഖലയിലെ ഏറ്റവും പ്രബലമായ മെഷീൻ ടൂൾ സെക്ടറിനെ കയ്യൊഴിയുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. ഇങ്ങനെയൊക്കെയാണെങ്കിലും എച്ച്എംടി വൈവിധ്യമാർന്ന പുതിയ യന്ത്രങ്ങൾ നിർമ്മിച്ചു മെഷീൻ ടൂൾ വിപണിയിൽ പിടിച്ചു നിൽക്കാനുള്ള കഠിന ശ്രമം നടത്തുന്നുണ്ട്.

റെയിൽവേക്കു വേണ്ടി പുതിയ സർഫെസ് വീൽ ലെയ്ത്തിന്റെ വിപണി ഉദ്ഘാടനം മാർച്ച് 13 നു നടത്തിയിരുന്നു. അതുകൊണ്ടു തന്നെ റെയിൽവേയുടെ വലിയ ഓർഡർ ലഭിക്കുവാനുള്ള സാധ്യതയിൽ എച്ച്എംടി വലിയ പ്രതീക്ഷയിലാണ്.

Eng­lish summary;HMT Kala­massery unit con­tin­ues to be profitable

You may also like this video;

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.