21 January 2026, Wednesday

Related news

January 2, 2026
December 23, 2025
December 23, 2025
December 21, 2025
August 28, 2025
August 17, 2025
April 19, 2025
March 16, 2025
February 27, 2025
December 22, 2024

ഹോളി ആഘോഷം; മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ

Janayugom Webdesk
മുംബൈ
February 27, 2025 7:34 pm

ഹോളിയോടനുബന്ധിച്ച് മുംബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. കുർള എൽടിടിയിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും നാല് സർവീസുകളാണ് മധ്യ റെയിൽവേ പ്രഖ്യാപിച്ചത്. ഇരുവശത്തേക്കും രണ്ട് വീതം ട്രിപ്പുകളുണ്ടായിരിക്കും. കൊങ്കൺ പാതയിലൂടെ കോട്ടയം വഴിയാണ് ട്രെയിന്‍.
ഒൻപത് സ്ലീപ്പർ, ആറ് തേഡ് എസി, ഒരു സെക്കൻഡ് എസി, നാല് ജനറൽ കോച്ചുകൾ എന്നിവയടക്കം 22 എൽഎച്ച്ബി കോച്ചുകളാണ് ഉണ്ടായിരിക്കുന്നത്. പാൻട്രി കാർ ഇല്ല. ഹോളി പ്രമാണിച്ച് സാധാരണ കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിക്കാറില്ല. എന്നാൽ യാത്രാത്തിരക്ക് മൂലമാണ് ഇത്തവണ സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് നല്‍കിയത്.

എൽടിടി–കൊച്ചുവേളി (01063): മാർച്ച് 6, 13 തീയതികളിൽ (വ്യാഴാഴ്ച) എൽടിയിൽ നിന്ന് വൈകിട്ട് നാലിന് പുറപ്പെട്ട് വെള്ളിയാഴ്ചകളിൽ രാത്രി 10.45ന് കൊച്ചുവേളിയിലെത്തും. കൊച്ചുവേളി–എൽടിടി (01064): മാർച്ച് 8, 15 തീയതികളിൽ (ശനിയാഴ്ച) കൊച്ചുവേളിയിൽനിന്ന് വൈകിട്ട് 4.20‑ന് പുറപ്പെട്ട് തിങ്കളാഴ്ച പുലർച്ചെ 12.45‑ന് എൽടിടിയിലെത്തും.

സ്റ്റോപ്പുകൾ: എൽടിടി, താനെ, പൻവേൽ, പെൺ, റോഹ, ഖേഡ്, ചിപ്ലുൺ, സംഗമേശ്വർ റോഡ്, രത്നാഗിരി, കങ്കാവ്‌ലി, കുഡാൽ, സാവന്ത്‌വാഡി റോഡ്, തിവിം, കർമലി, മഡ്ഗാവ് എന്നിവയാണ് കൊങ്കൺ പാതയിൽ ഗോവ വരെയുള്ള സ്റ്റോപ്പുകൾ. കാസർകോട്, കണ്ണൂർ, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം, കൊച്ചുവേളി (തിരുവനന്തപുരം നോർത്ത്).

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.