സംസ്ഥാനത്തെ റേഷന്‍ കടകള്‍ക്ക് നാളെ (03.01.2023, ചൊവ്വാഴ്ച) അവധിയായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിഎംജികെവൈ വിഹിതം ഡിസംബര്‍ മാസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് ജനുവരി 10 വരെ വാങ്ങാന്‍ അവസരം ഒരുക്കും. ഇതിന്റെ സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് നാളെ കടകള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
അതിനിടെ ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ നീട്ടിയത് പിന്‍വലിച്ചതായി ഭക്ഷ്യ‑സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു. ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ഇന്നത്തോടെ അവസാനിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സര്‍ക്കാര്‍ റേഷന്‍ വിതരണത്തില്‍ പുതുക്കിയ പദ്ധതി അവതരിപ്പിച്ച സാഹചര്യത്തിലാണു ഡിസംബര്‍ മാസത്തെ സാധാരണ റേഷന്‍ വിതരണം നീട്ടിയത് പിന്‍വലിക്കേണ്ടി വന്നതെന്നു മന്ത്രി വിശദീകരിച്ചു.
English Summary: Holiday for ration shops tomorrow: The minister said that the extension of ration distribution till January has been withdrawn
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.