
പ്രശസ്ത ഹോളിവുഡ് താരം ടോമി ലീ ജോൺസിന്റെ മകൾ വിക്ടോറിയയെ (34) പുതുവർഷ ദിനത്തിൽ കാലിഫോർണിയയിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. സാൻ ഫ്രാൻസിസ്കോയിലെ ആഡംബര ഹോട്ടലായ ഫെയർമോണ്ട് സാൻ ഫ്രാൻസിസ്കോയിലാണ് വ്യാഴാഴ്ച പുലർച്ചെ വിക്ടോറിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച പുലർച്ചെ ഏകദേശം 2.52ന് ഹോട്ടലിൽ ഒരു മെഡിക്കൽ എമർജൻസി റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന് പാരാമെഡിക് വിഭാഗം സ്ഥലത്തെത്തിയത്. പരിശോധനയിൽ വിക്ടോറിയയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാൻ ഫ്രാൻസിസ്കോ പൊലീസ് ഡിപ്പാർട്ട്‌മെന്റ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. അതേസമയം മരണകാരണം നിലവിൽ വ്യക്തമല്ല. എന്നാൽ അസ്വാഭാവികമായി ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ടോമി ലീ ജോൺസിന്റെയും അദ്ദേഹത്തിന്റെ മുൻഭാര്യ കിംബർലിയ ക്ലോലിയുടെയും മകളാണ് വിക്ടോറിയ. കുട്ടിക്കാലത്ത് പിതാവിനൊപ്പം ‘മെൻ ഇൻ ബ്ലാക്ക് II’ (2002), ‘ദ ത്രീ ബറിയൽസ് ഓഫ് മെൽക്വിഡെസ് എസ്ട്രാഡ’ (2005) എന്നീ സിനിമകളിൽ വിക്ടോറിയ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ‘വൺ ട്രീ ഹിൽ’ എന്ന ടിവി സീരീസിലും അഭിനയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.