ഹോളിവുഡ് നടൻ വാൽ കിൽമർ(65) അന്തരിച്ചു. ന്യുമോണിയ ബാധിച്ചാണ് മരണമെന്ന് മകൾ മെഴ്‌സിഡസ് കിൽമർ വ്യക്തമാക്കി. ‘ബാറ്റ്മാൻ ഫോറെവർ’ എന്ന ചിത്രത്തിലെ ബ്രൂസ് വെയ്ൻ എന്ന കഥാപാത്രത്തിലൂടെയും ‘ദി ഡോർസ്’ എന്ന ചിത്രത്തിലെ ജിം മോറിസൺ എന്ന കഥാപാത്രത്തിലൂടെയുമാണ് കിൽമർ ശ്രദ്ധേയനാകുന്നത്. 1984‑ൽ ‘ടോപ്പ് സീക്രട്ട്’ എന്ന ചിത്രത്തിലൂടെയാണ് കിൽമർ ഹോളിവുഡില്‍ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ടോപ്പ് ഗൺ, റിയൽ ജീനിയസ്, വില്ലോ, ഹീറ്റ്, ദി സെയിന്റ് എന്നിവ കിൽമറിന്‍റെ സൂപ്പർഹിറ്റ് ചിത്രങ്ങളാണ്. 90കളിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായി അംഗീകരിക്കപ്പെട്ട കിൽമറിന്റെ ചിത്രങ്ങൾ ലോകം മുഴുവൻ 3.7 ബില്യൺ ഡോളറിലധികം വരുമാനമാണ് നേടിയിരുന്നത്.
കാൻസർ കാരണം നടന് സംസാര ശേഷി നഷ്ടപ്പെട്ടിരുന്നെങ്കിലും 2021ൽ ടോം ക്രൂയിസിന്റെ ‘ടോപ്പ് ഗൺ: മാവെറിക്ക്’ എന്ന സിനിമയിലൂടെ കിൽമർ തിരിച്ചുവന്നു. ആ വർഷം അവസാനം കിൽമറിന്‍റെ ജീവിതത്തെ അടിസ്ഥാനമാക്കി നിർമിച്ച ഡോക്യുമെന്ററി ‘വാൽ’ പുറത്തിറങ്ങിയിരുന്നു. ‘സോറോ‘യിലെ സംഭാഷണത്തിനു ഗ്രാമി പുരസ്കാരത്തിന് അദ്ദേഹം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.