9 December 2025, Tuesday

Related news

December 9, 2025
December 6, 2025
November 28, 2025
November 28, 2025
November 26, 2025
November 26, 2025
November 24, 2025
November 24, 2025
November 24, 2025
November 17, 2025

ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽന്റെ “സെൽ 20” ചിത്രീകരണം തുടങ്ങുന്നു

Janayugom Webdesk
March 8, 2024 2:46 pm

ഔട്രേജ്‌ , ദി ഗ്രേറ്റ്‌ എസ്കേപ്പ് എന്നീ ഹോളിവുഡിലും, മലയാളത്തിലുമായി പുറത്തിറങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ, മലയാളിയായ ഹോളിവുഡ് സംവിധായകൻ സന്ദീപ് ജെ.എൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ “സെൽ 20 “ഏപ്രിൽ മാസം മെക്സിക്കോയിൽ ചിത്രീകരണം തുടങ്ങും. അമേരിക്കന്‍ സിനിമ നിര്‍മ്മാണ കമ്പനി ആയ പ്രോംപ്റ്റ് എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറില്‍ ചിത്രം നിർമ്മിക്കുന്നത് അമേരിക്കയിലെ പ്രമുഖ വ്യവസായിയും, മലയാളികള്‍ക്ക് സുപരിചിതനുമായ ജോൺ ഡബ്ളു വർഗ്ഗീസ് ആണ്. അമേരിക്കന്‍ നാടക ലോകത്തെ പ്രശസ്തനായ നാടക സംവിധായകനും, അഭിനേതാവും ആയ പൌലോസ് കുയിലാടൻ സഹ നിര്‍മ്മാതാവ് ആയി എത്തുന്നു . 

തമിഴ് , തെലുങ്ക് , ഹിന്ദി , ഇംഗ്ലീഷ്, സ്പാനിഷ് തുടങ്ങീ അഞ്ചു ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. തങ്കമണി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികൾക്കും സുപരിചിതനായ തമിഴ് സൂപ്പർ താരം സമ്പത്ത് റാം, സംവിധായൻ സന്ദിപ് ജെ.എൽ, എന്നിവരോടൊപ്പം , IP MAN 3, ONG BAK, Fist­ful of Vengeance, തുടങ്ങി നിരവധി ഹോങ് കോങ് ‚തായ്‌ലൻഡ് ചിത്രങ്ങളിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്‌ടിച്ച സൂപ്പർ താരം സൈമൺ കൂക്ക് ചിത്രത്തിലെ പ്രധാന വില്ലൻ വേഷം അവതരിപ്പിക്കുന്നു. കൂടാതെ ജാക്കി ചാൻ നായകനായ “WHO AM I “എന്ന ചിത്രത്തിലൂടെ, വില്ലൻ വേഷത്തിൽ എത്തിയ ഹോളിവുഡ് താരം റോൺ സ്മുറൻബർഗ് ‚ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ഇവരോടൊപ്പം, തമിഴിലെയും, ഹോളിവുഡിലെയും പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ആക്ഷന്‍ ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് അമേരിക്കയിലെ പ്രശസ്തമായ സ്റ്റണ്ട് ടീം ആയ സന്ദീപ്‌ ജെ.ല്‍ സ്റ്റണ്ട് ടീം ഇന്‍റര്‍നാഷണൽ ആണ്. ഇന്തോനേഷ്യയിലെയും, വിയറ്റ്നാമിലെയും പ്രശസ്തരായ സംഘട്ടന സംവിധായകരുടെയും മേൽനോട്ടം ഉണ്ടാവും. ചിത്രത്തിൻ്റെ രചന നിർവ്വഹിക്കുന്നത് വിവേക് സദാനന്ദനും, അനൂപ്‌ കുമാര്‍ ഗോപിനാഥും ചേര്‍ന്നാണ്.നിരവധി ഹോളിവുഡ് ചിത്രങ്ങളുടെ പശ്ചാത്തല സംഗീത സംവിധായകനായ കൈസാദ് പട്ടേലും, ഫിറോസ് പട്ടേലും ചേർന്നാണ് ചിത്രത്തിൻ്റെ സംഗീതം നിർവ്വഹിക്കുന്നത്.പി.ആർ.ഒ- അയ്മനം സാജൻ

സന്ദീപ്‌ ജെ.എൽ സംവിധാനം ചെയ്ത ആദ്യ ചിത്രം ഔട്രേജിലെ ആക്ഷന്‍ രംഗങ്ങൾ സോഷ്യല്‍ മീഡിയയില്‍ കൂടുതൽ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.പുതിയ ചിത്രമായ” സെൽ 20″, ഇതിനെയെല്ലാം വെല്ലുന്ന ആക്ഷൻ ചിത്രമായിരിക്കുമെന്ന് സംവിധായകൻ പറയുന്നു. നാൻസി റാണി, ഊദ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പ്രോംപ്റ്റ് എൻ്റർടെയ്ൻമെൻ്റ് നിർമ്മിക്കുന്ന ചിത്രമാണ് “സെൽ 20”. ഏപ്രിൽ മാസം മെക്സിക്കോയിൽ ചിത്രീകരണം ആരംഭിച്ച്, അമേരിക്ക, തായ്ലൻഡ്, ഇന്ത്യ എന്നിവിടങ്ങളിലായി ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാവും.

Eng­lish Summary:Hollywood direc­tor Sandeep JL’s “Cell 20” begins shooting
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.