കലാകാരന്മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യം ആവശ്യപ്പെട്ട് ഹോളിവുഡ് സിനിമാ- ടെലിവിഷന്‍ താരങ്ങളുടെ പണിമുടക്ക്. ഇന്നലെ ഇന്ത്യന്‍ സമയം 12.30 മുതല്‍ ഒന്നര ലക്ഷത്തോളം കലാകാരന്മാരാണ് ഷൂട്ടിങ്ങുകളില്‍ നിന്നും പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും വിട്ടുനിന്നത്. അഭിനേതാക്കളുടെ സംഘടനയായ സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡിന്റെ നേതൃത്വത്തിലാണ് സമരം. 60 വർഷത്തിനിടെ ഹോളിവുഡ് സാക്ഷ്യം വഹിക്കുന്ന സിനിമ പ്രവർത്തകരുടെ ഏറ്റവും വലിയ പണിമുടക്കാണിത്.
പാരാമൗണ്ട്, വാര്‍ണര്‍ ബ്രോസ്, ഡിസ്‍നി എന്നീ വിതരണ കമ്പനിക്കാരുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് ആക്ടേഴ്സ് ഗില്‍ഡ് സമരം പ്രഖ്യാപിച്ചത്. പണിമുടക്കിന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന്റെ കാലിഫോര്‍ണയയിലെ ആസ്ഥാനം ഉപരോധിച്ചു. അഭിനയം, പാട്ട്, നൃത്തം, ആക്ഷൻ, മോഷൻ ക്യാപ്ചർ കലാകാരന്മാര്‍ എന്നിവരും പണിമുടക്കിന്റെ ഭാഗമായി. തങ്ങളുടെ സഹപ്രവർത്തകരെക്കാൾ കുറഞ്ഞ പ്രതിഫലം വാങ്ങുന്ന പതിനായിരക്കണക്കിന് അഭിനേതാക്കൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
കലാകാരന്മാര്‍ക്ക് മെച്ചപ്പെട്ട തൊഴില്‍ സാഹചര്യവും ലാഭവിഹിതവും നല്‍കണമെന്നാവശ്യപ്പെട്ടാണ് തിരക്കഥാകൃത്തുക്കളുടെ സംഘടനയ്ക്കൊപ്പം സ്ക്രീന്‍ ആക്ടേഴ്സ് ഗില്‍ഡും സമരത്തിന് ആഹ്വാനം ചെയ്തത്. തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന ആവശ്യങ്ങൾക്ക് പുറമെ കലാകാരന്മാര്‍ക്ക് പകരം നിര്‍മ്മിത ബുദ്ധിയുടെ സാധ്യതകള്‍ ഉപയോഗിക്കരുതെന്നും സംഘടന ആവശ്യമുന്നയിക്കുന്നു. ഓഡിഷനുകൾക്കായി സ്വയം ചിത്രീകരിച്ച ദൃശ്യങ്ങൾ അയച്ചുകൊടുക്കുന്ന സെൽഫ്- ടേപ്പ്ഡ് ഓഡിഷനുകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്നും ആവശ്യമുണ്ട്.
സമരം ആരംഭിച്ചതോടെ നിര്‍മ്മാണത്തിലിരിക്കുന്ന സിനിമകളുടെ ചിത്രീകരണം മുടങ്ങി. അഭിനേതാക്കള്‍ ലഭ്യമല്ലാതായതോടെ ടെലിവിഷന്‍ പരിപാടികളും നിര്‍ത്തിവയ്ക്കേണ്ടി വന്നു. പ്രദര്‍ശനത്തിനൊരുങ്ങുന്ന ചിത്രങ്ങളുടെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും താരങ്ങള്‍ വിട്ടുനിന്നു. ക്രിസ്റ്റഫർ നോളന്റെ ഏറ്റവും പുതിയ ചിത്രമായ ഓപ്പൺഹൈമറിന്റെ ലണ്ടനിൽ നടക്കുന്ന പ്രീമിയർ, താരങ്ങളായ കിലിയൻ മർഫി, മറ്റ് ഡാമൺ, എമിലി ബ്ലണ്ട് എന്നിവർ ഉപേക്ഷിച്ചിരുന്നു. അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുകളായ ടൊറന്റോ, വെനീസ് എന്നിവ മുടങ്ങില്ലെങ്കിലും എമ്മി അവാർഡ്‌സിന്റെ തീയതി മാറ്റിയേക്കും.
english summary;Hollywood studios hit back; Actors declare strike
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.