22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026

തിരുവനന്തപുരത്ത് ഹണി ട്രാപ്; യുവാവില്‍ നിന്ന് ആഡംബര കാറും സ്വർണ്ണാഭരണവും മൊബൈലുകളും തട്ടിയെടുത്തു

Janayugom Webdesk
തിരുവനന്തപുരം
May 26, 2025 4:44 pm

ഹണിട്രാപ്പിലൂടെ യുവാവിനെ കഴക്കൂട്ടത്ത് വിളിച്ച് വരുത്തി ആഡംബര കാറും സ്വർണ്ണാഭരണവും മൊബൈലുകളും തട്ടിയെടുത്ത സംഭവത്തില്‍ മൂന്ന് പേർ പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി കാർത്തിക്, പേയാട് സ്വദേശി അർഷാദ്, പാലോട് സ്വദേശി ആസിഫ് എന്നിവരാണ് കഴക്കൂട്ടം പോലീസിന്റെ പിടിയിലായത്. പിടിയിലായ അർഷാദ് പേയാട് സ്റ്റേഷൻ പരിധിയിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. വെള്ളിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാട്ടാക്കട മാറനല്ലൂർ രാജ് ഭവനിൽ അനുരാജിന്റെ ആഡംബര കാറും പണവും സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളുമാണ് സംഘം തട്ടിയെടുത്തത്. രണ്ടാഴ്ച മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതി അനുരാജിനെ കഴക്കൂട്ടത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കഴക്കൂട്ടത്തെത്തിയ അനുരാജിന്റെ കാറിൽ യുവതി കയറി. ഇതേസമയം, കാറിൻ്റെ ലൊക്കേഷൻ വാട്സ്ആപ്പ് വഴി പ്രതികൾക്ക് കൈമാറുകയും ചെയ്തു.

മർദ്ദനം സഹിക്കവയ്യാതെ അനുരാജ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് കാറുമായി അക്രമികൾ കടന്നു കളഞ്ഞു. കാറിനുള്ളിൽ ഒന്നരലക്ഷം രൂപ വിലവരുന്ന മൊബൈൽ ഫോണുകളും നാല് ലക്ഷത്തി പതിനേഴായിരം രൂപയും ഉണ്ടായിരുന്നതായി അനുരാജ് പോലീസിൽ മൊഴി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പോലീസിൻ്റെ അന്വേഷണത്തിലാണ് ആലപ്പുഴയിൽ നിന്നും കാർത്തിക് പിടിയിലായത്. ഹണി ട്രാപ്പ് വഴി ആഡംബരക്കാർ തട്ടിയെടുത്ത കേസിൽ മൂന്ന് പേർക്കെതിരെ കഴക്കൂട്ടം പോലീസ് കേസെടുത്തു. പിടിയിലായവരുമായി അനുരാജിന് മുമ്പ് സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.