7 March 2026, Saturday

Related news

March 6, 2026
March 5, 2026
March 5, 2026
March 2, 2026
March 1, 2026
February 28, 2026
February 28, 2026
February 28, 2026
February 27, 2026
February 25, 2026

ദുരഭിമാനക്കൊല; 22കാരിയെ മാതാപിതാക്കളും സഹോദരനും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

Janayugom Webdesk
ന്യൂഡൽഹി
August 19, 2023 6:31 pm

ഗുരുഗ്രാമില്‍ ഇതരജാതിയിൽ നിന്ന് വിവാഹം കഴിച്ച 22കാരിയെ മാതാപിതാക്കളും സഹോദരനും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബിഎസ്‌സി വിദ്യാർത്ഥിനിയായ അഞ്ജലിയാണ് കൊല്ലപ്പെട്ടത്. അഞ്ജലിയുടെ പിതാവ് കുൽദീപ് (44), മാതാവ് റിങ്കി (42), സഹോദരൻ കുനാൽ(20) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു.

കുടുംബത്തിന്റെ പ്രതിഷേധം അവഗണിച്ച് അന്യജാതിയിലുള്ള യുവാവിനെ വിവാഹം ചെയ്തതാണ് കൊലപാതക കാരണമെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച ജാജ്ജർ ജില്ലയിലായിരുന്നു സംഭവം നടന്നത്. 2022 ഡിസംബറിലാണ് മാതാപിതാക്കളുടെ എതിർപ്പിന് അവഗണിച്ചാണ് ഇരുവരും വിവാഹം കഴിച്ചത്. അന്നുമുതൽ ഗുരുഗ്രാമിലെ സെക്ടർ 102‑ലെ റൗഫ് സൊസൈറ്റിയിലാണ് ഇവർ താമസിച്ചിരുന്നത്.

ഫ്ലാറ്റിലെത്തിയ അഞ്ജലിയുടെ മാതാപിതാക്കളും സഹോദരനും അഞ്ജലിയെ കൊലപ്പെടുത്തിയതായും തെളിവുകള്‍ നശിപ്പിക്കാനായി തൊട്ടടുത്ത ഗ്രാമത്തിൽ കൊണ്ടുപോയി മൃതദേഹം കത്തിച്ചതായും സന്ദീപ് പറഞ്ഞു. അതേസമയം സഹോദരൻ കുനാലിന്റെ ഭാര്യയ്‌ക്ക് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Eng­lish Summary:honor killing; The 22-year-old was stran­gled to death by her par­ents and brother

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.