
കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്കെതിരെ രൂക്ഷ വിമർശനവുമായി രാജ്‌മോഹൻ ഉണ്ണിത്താൻ എം പി. തരൂരിന്
സ്ഥാനമാനങ്ങൾ നൽകിയത് കോൺഗ്രസിന് കോടാലിയായി മാറുകയാണ്. തരൂരിന്റെ നിലപാടുകളിൽ അകെ ദുരൂഹതയാണെന്നും അദ്ദേഹം പറഞ്ഞു.
മാളിക മുകളിൽ ഏറിയ മന്നന്റെ തോളിൽ മാറാപ്പു കേറിയിരിക്കും. അദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും പ്രസ്താവനകളും സദുദ്ദേശപരമല്ലെന്നും അദ്ദേഹം സ്വയം കുഴി തോണ്ടി കൊണ്ടിരിക്കുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചു.
ശശി തരൂരിന് സ്ഥാനമാനങ്ങൾ നൽകിയത് എല്ലാം വിശ്വ പൗരൻ എന്ന നിലക്കാണ്. ശശി തരൂര്‍ സ്വയം നടത്തിയ സർവേയിലൂടെ മുഖ്യമന്ത്രി സ്ഥാനമാണ് പ്രതീക്ഷിക്കുന്നത്. ഒരു വിശ്വപൗരൻ കേരളം പോലുള്ള ഒരു ഇട്ടാവട്ടത്ത് തായം കളിക്കുന്ന രഹസ്യമാണ് മനസിലാകാത്തത്. സർവേയിലെ വിശ്വാസ്വത സംബന്ധിച്ച് എല്ലാം എല്ലാവര്‍ക്കും അറിയാം. പൂച്ച കണ്ണടച്ചു പാലുകുടിക്കുമ്പോൾ ആരും അറിയുന്നില്ലെന്നാണ് വിശ്വാസമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പരിഹസിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.