19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 25, 2024
November 20, 2024
November 18, 2024
November 18, 2024
November 13, 2024
November 13, 2024
November 12, 2024
October 24, 2024
October 22, 2024
October 21, 2024

കുതിരക്കച്ചവട ഭീതി: ഝാര്‍ഖണ്ഡ് എംഎല്‍എമാരെ ചത്തീസ്ഗഢിലേക്ക് മാറ്റി

Janayugom Webdesk
റായ്പുര്‍
August 30, 2022 11:09 pm

ബിജെപിയുടെ കുതിരക്കച്ചവട ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ജെഎംഎം-കോണ്‍ഗ്രസ് എംഎല്‍എമാരെ അയല്‍സംസ്ഥാനമായ ചത്തീസ്ഗഢിലേക്ക് മാറ്റി. മുഖ്യമന്ത്രി ഹേമന്ത് സൊരേനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയതിന് പിന്നാലെ സംസ്ഥാനം രാഷ്ട്രീയ അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 

നിലവിലെ രാഷ്ട്രീയ സാഹചര്യം മുതലെടുത്ത് ബിജെപി എംഎല്‍എമാരെ വിലയ്ക്കുവാങ്ങി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യതയുള്ളതിനാലാണ് എംഎല്‍എമാരെ മാറ്റിയതെന്ന് മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് രണ്ടുബസുകളിലായാണ് എംഎല്‍എമാര്‍ റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്. ചാര്‍ട്ടേഡ് വിമാനത്തില്‍ റായ്പുരിലേക്ക് തിരിക്കുകയായിരുന്നു. 

റായ്പുരിലെ മെഫെയര്‍ റിസോര്‍ട്ടിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. റാഞ്ചിയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള ഖുന്ദിയില്‍ ബാഗുകളുമായി നീങ്ങുന്ന 43 എംഎല്‍എമാരുടെയും സൊരേന്റെയും വീഡിയോ ദൃശ്യങ്ങള്‍ ശനിയാഴ്ച പുറത്തുവന്നിരുന്നു. 81 അംഗ സഭയിൽ 51 എംഎൽഎമാരുടെ പിന്തുണയാണ് ജെഎംഎം-കോൺഗ്രസ് സഖ്യത്തിനുള്ളത്. എൻഡിഎക്ക് 30 എംഎൽഎമാരുണ്ട്. 

Eng­lish Summary:Horse-trading scare: Jhark­hand MLAs shift­ed to Chhattisgarh
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.