14 November 2024, Thursday
KSFE Galaxy Chits Banner 2

താല്‍ക്കാലിക ആശുപത്രിയും ആശ്വാസം

Janayugom Webdesk
തിരുവനന്തപുരം
July 31, 2024 8:50 am

ചൂരല്‍മലയില്‍ അടിയന്തരസാഹചര്യങ്ങള്‍ നേരിടുന്നതിന് താത്ക്കാലിക ആശുപത്രികള്‍ സജ്ജമാക്കിയിരുന്നു. രാവിലെ മുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി സൗകര്യങ്ങള്‍ ഒരുക്കി വരികയായിരുന്നു. ചൂരല്‍മലയിലെ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കിയിരുന്നു. പോളിടെക്നിക്കിലാണ് താല്‍ക്കാലിക ആശുപത്രി തുടങ്ങിയത്. ആവശ്യഘട്ടത്തില്‍ ഇവിടെ അടിയന്തര ചികിത്സകള്‍ ഉറപ്പാക്കും. ക്യാമ്പില്‍ കഴിയുന്നവരുടെ ചികിത്സകള്‍ക്കും ആരോഗ്യവകുപ്പ് നേതൃത്വം നല്‍കുന്നുണ്ട്.

ജില്ലയിലെ ആശുപത്രികളില്‍ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇതിനായി അധികമായി ആരോഗ്യ പ്രവര്‍ത്തകരെ ജില്ലയില്‍ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീമിനെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സര്‍ജറി, ഓര്‍ത്തോപീഡിക്സ്, കാര്‍ഡിയോളജി, സൈക്യാട്രി, ഫോറന്‍സിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടര്‍മാരെയും നഴ്സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളില്‍ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടമാരുടെ സംഘവും സ്ഥലത്ത് എത്തിയിരുന്നു.

Eng­lish Sum­ma­ry: Wayanad Landslide

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.