
ജോലി ചെയ്യുന്നതിനോ പഠനാവശ്യത്തിനായോ മറ്റ് പ്രദേശങ്ങളിലെത്തുന്ന വനിതകൾക്ക് താമസ സൗകര്യമൊരുക്കുന്നതിന് സംസ്ഥാന വനിതാ — ശിശു വികസന തയ്യാറാക്കുന്ന വനിതാ ഹോസ്റ്റലുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. മാർച്ചോടെ പൂർത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് നടക്കുന്നത്.
എട്ട് ജില്ലകളിലായി 10 ഹോസ്റ്റലുകളാണ് ഒരുങ്ങുന്നത്. ഇതിൽ മൂന്നെണ്ണം അപ്പാർട്ട്മെന്റ് മാതൃകയിലാണ് നിർമ്മിക്കുന്നത്. അഞ്ച് നില കെട്ടിടമാണ്. തനിച്ചോ, രണ്ടുപേർക്കോ, മൂന്നു പേർക്കോ താമസിക്കാൻ കഴിയുന്ന അപ്പാർട്ട്മെന്റ് സൗകര്യം ഇവിടെയുണ്ടാകും. വനിതകൾക്ക് സുരക്ഷിതവും സൗകര്യപ്രദവും കുറഞ്ഞ ചെലവിലും താമസിക്കാൻ കഴിയുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 120 കോടി രൂപയാണ് ആകെ ചെലവ്.
ആലപ്പുഴയിലും ഇടുക്കിയിലും രണ്ടെണ്ണം വീതമുണ്ട്. ആലപ്പുഴയിൽ മാവേലിക്കരയിലും പാണ്ടനാടും ഇടുക്കിയിൽ ചെറുതോണിയിലും വാഴത്തോപ്പിലും. തിരുവനന്തപുരം ബാലരാമപുരം, തൃശൂര്‍ മുളങ്കുന്നത്തുകാവ്, കോട്ടയം ഗാന്ധിനഗർ, പത്തനംതിട്ട റാന്നി, കണ്ണൂര്‍ മട്ടന്നൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് ബാക്കിയുള്ള ഹോസ്റ്റലുകളുടെ നിർമ്മാണം നടക്കുന്നത്.
പാണ്ടനാട്, മാവേലിക്കര, ചെറുതോണി എന്നിവിടങ്ങളിലാണ് അപ്പാർട്ട്മെന്റ് സൗകര്യമൊരുങ്ങുന്നത്. വനിതാ വികസന കോർപറേഷനാണ് ഇതിന്റെ നിർമ്മാണച്ചുമതല. മറ്റിടങ്ങളിൽ സാധാരണ ഹോസ്റ്റൽ മാതൃകയിലെ നിര്‍മ്മാച്ചുമതല ഹൗസിങ് ബോർഡാണ്. പത്ത് കേന്ദ്രങ്ങളിലായി ആകെ ആറുനൂളോളം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളാണ് ഒരുങ്ങുന്നത്. കെട്ടിടനിർമാണത്തിന് ആദ്യഗഡുവായി 79.20 കോടി രൂപയാണ് കേന്ദ്രസർക്കാരിൽനിന്ന് ലഭിച്ചിട്ടുള്ളത്. നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാകും ബാക്കിയുള്ള തുക കിട്ടുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.