
സംസ്ഥാനത്ത് പച്ചക്കറി, പലവ്യഞ്ജനം, ചിക്കൻ, മത്സ്യം അടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലകുതിച്ചുയർന്നതിനാൽ ഹോട്ടൽ വിഭവങ്ങൾക്ക് വില വർദ്ധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ പറ്റാത്ത സാഹചര്യമായിരിക്കുകയാണെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ. പച്ചക്കറികൾക്കും, പലവ്യഞ്ജനങ്ങൾക്കും അനുദിനം വില ഉയരുകയാണ്. ട്രോളിംഗ് നിരോധനത്തിന് മുൻപുതന്നെ മത്സ്യവില ഉയർന്നു. ചിക്കന്റെ വില മുമ്പെങ്ങുമില്ലാത്തവിധം ഉയർന്നുകൊണ്ടിരിക്കുന്നു.
സർക്കാർ അടിയന്തിരമായി വിപണിയിൽ ഇടപെട്ട് വില പിടിച്ചുനിർത്തുവാനുള്ള നടപടികൾ സ്വീകരിക്കണം. പല തദ്ദേശ സ്ഥാപനങ്ങളും ഹോട്ടലുകളിൽനിന്നും മാലിന്യം ശേഖരിക്കാത്തതിനാൽ ഹോട്ടലുകളിലെ മാലിന്യം വലിയ തുക നൽകിയാണ് സ്വകാര്യ ഏജൻസികൾ മുഖാന്തിരം നീക്കം ചെയ്യുന്നത്. ഇതും ഹോട്ടലുടമക്ക് അധിക ബാധ്യത വരുത്തിവെച്ചിരിക്കുകയാണ്.
ഹോട്ടലുകൾക്ക് പ്രവർത്തന ചെലവ് പോലും ലഭിക്കാത്തസാഹചര്യമാണ് നിലവിലുള്ളത്. വിലക്കയറ്റം ഈ രീതിയിൽ തുടരുകയാണെങ്കിൽ ഹോട്ടൽ വിഭവങ്ങൾക്ക് വിലവർദ്ധിപ്പിക്കുവാൻ ഹോട്ടലുടമകൾക്ക് തീരുമാനമെടുക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജി ജയപാലും, ജനറൽ സെക്രട്ടറി കെ പി ബാലകൃഷ്ണ പൊതുവാളും അറിയിച്ചു.
English Summary:Hotel meals will have to increase prices: KHRA
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.