22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 13, 2024
November 9, 2024
November 6, 2024
October 23, 2024
October 2, 2024
September 30, 2024
September 27, 2024
September 18, 2024
September 12, 2024
September 1, 2024

ഓറഞ്ച് ജ്യൂസാണെന്ന് കരുതി ഹോട്ടല്‍ നല്‍കിയത് ഫ്‌ളോർ ക്ലീനർ; വ്ളോഗറും സംഘവും ആശുപത്രിയില്‍

Janayugom Webdesk
ബീജിങ്
January 30, 2023 6:35 pm

ഓറഞ്ച് ജ്യൂസാണെന്ന് കരുതി ഫ്‌ളോർ ക്ലീനർ കഴിച്ച ഏഴുപേർ ആശുപത്രിയിൽ. കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഒരു ഹോട്ടലിലാണ് ഈ മാസം 16ാം തീയതി സംഭവമുണ്ടായത്. വ്‌ളോഗറായ സിസ്റ്റർ വുകോംഗ് സുഹൃത്തുക്കൾക്കൊപ്പമാണ് ഹോട്ടലിൽ എത്തിയതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് പറയുന്നു. എന്നാൽ ജ്യൂസായി നൽകിയ പാനീയം രുചിച്ചപ്പോൾ തന്നെ
ഇവര്‍ക്ക് അരുചി തോന്നി പരിശോധിക്കുകയായിരുന്നു. 

പിന്നാലെയാണ് മേശയിൽ കൊണ്ടു വച്ച കുപ്പി ലിക്വിഡ് ഡിറ്റർജന്റിന്റെതാണെന്ന് മനസിലായത്. റെസ്റ്റോറന്റിന് പിഴവ് സംഭവിച്ചതായി ബോദ്ധ്യമായതിന് പിന്നാലെ എല്ലാവരും ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ഇവരുടെ വയർ കഴുകുകയും ചെയ്തു. ഹോട്ടലിൽ ആഹാരം വിളമ്പിയ പരിചാരികയ്ക്ക് പറ്റിയ അബദ്ധമാണ് ജ്യൂസിന് പകരം ഫ്‌ളോർ ക്ലീനർ നൽകിയതെന്ന് പിന്നീട് മനസിലായി. ഹോട്ടലിൽ പുതുതായി ചേർന്ന ഇവർക്ക് കാഴ്ചയ്ക്കും പ്രശ്നമുണ്ടായിരുന്നു. 

ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ നില തൃപ്തികരമാണെന്നും ഹോട്ടലിൽ നിന്നും നഷ്ടപരിഹാരം തേടുമെന്നും അധികൃതർ അറിയിച്ചു. ഓറഞ്ച് ജ്യൂസുമായി സാമ്യമുള്ള പാക്കിംഗായിരുന്നു ഫ്‌ളോർ ക്ലീനറിനും. ഇതാണ് അബദ്ധമുണ്ടാവാൻ കാരണമെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നത്. 

Eng­lish Summary:Hotel pro­vid­ed floor clean­er think­ing it was orange juice; The vlog­ger and his team are in the hospital
You may like this video also

TOP NEWS

November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024
November 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.