4 March 2026, Wednesday

Related news

February 26, 2026
February 26, 2026
February 26, 2026
February 25, 2026
February 25, 2026
February 25, 2026
February 23, 2026
February 23, 2026
February 23, 2026
February 23, 2026

വിവാഹത്തിന് മണിക്കൂറുകൾ ബാക്കി;നവവരനെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
മലപ്പുറം
August 28, 2024 2:24 pm

വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ നവവരനെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ശുചിമുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയിലാണ് കണ്ടെത്തിയത്.കൊണ്ടോട്ടി കരിപ്പൂര്‍ സ്വദേശി ജിബിനാണ് വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ദാരുണാന്ത്യം ഉണ്ടായത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

വിവാഹത്തിന് പുറപ്പെടുന്നതിന് മുന്‍പ് കുളിക്കാനായി ശുചി മുറിയിലേക്ക് പോയ ജിബിന്‍ പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ പോയി വിളിച്ചെങ്കിലും വാതില്‍ തുറക്കുന്നുണ്ടായിരുന്നില്ല.ഒടുവില്‍ വാതില്‍ ചവിട്ടി തുറന്ന് അകത്ത് കയറി നോക്കിയപ്പോള്‍ കൈ ഞരമ്പ് മുറിച്ച് മരിച്ച് കിടക്കുന്ന ജിബിനെയാണ് കാണുന്നത്.ഷാര്‍ജയില്‍ ജോലി ചെയ്യുന്ന ജിബിന്‍ വിവാഹത്തിനായാണ് നാട്ടിലെത്തിയത്.മറ്റെന്തെങ്കിലും പ്രശ്‌നങ്ങളുള്ളതായി ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല.മൃതദഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

ജിബിന്റെ ഫോണ്‍ കോള്‍ അടക്കമുള്ള വിവരങ്ങൾ പൊലീസ് പരിശോധിച്ച് വരികയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.